കാസർകോട്: സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പറേഷൻെറയും ബ്രിഡ്ജ് പോയൻറ് സ്‌കില്‍സ് ആൻഡ് നെറ്റ്വര്‍ക്ക് പ്രൈവറ്റ് ലിമിറ്റഡിൻെറയും സഹകരണത്തോടെ ജില്ലയിലെ ഒ.ബി.സി, ഒ.ഇ.സി, എസ്.ഇ/എസ്.സി വിഭാഗത്തിലെ തൊഴില്‍രഹിതരായ യുവാക്കള്‍ക്കായി സൗജന്യ ടയര്‍ ഫിറ്റര്‍ കോഴ്‌സ് നടത്തുന്നു. 18നും 35നുമിടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് സ്‌റ്റൈപെന്‍ഡും ലഭിക്കും. താല്‍പര്യമുള്ളവര്‍ ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡിൻെറ പകര്‍പ്പ് എന്നിവ സഹിതം ഫെബ്രുവരി ഒമ്പതിന് രാവിലെ 10ന് പിന്നാക്ക വിഭാഗ വികസന കോര്‍പറേഷൻെറ ജില്ല ഓഫിസില്‍ ചർച്ചക്ക് ഹാജരാകണം. ഫോണ്‍: 04994 227060. നടപ്പാത: തുക അനുവദിച്ചു നീലേശ്വരം: ചാത്തമത്ത് കുടുംബാരോഗ്യ കേന്ദ്രത്തിലേക്കുള്ള നടപ്പാതയുടെ നിർമാണ പ്രവൃത്തിക്കായി തൃക്കരിപ്പൂര്‍ എം.എല്‍.എ എം. രാജഗോപാലൻെറ പ്രത്യേക വികസന നിധിയില്‍നിന്ന് 4,50,000 രൂപ അനുവദിച്ചു. ക്വട്ടേഷന്‍ ക്ഷണിച്ചു കുറ്റിക്കോൽ: ബേഡഡുക്കയില്‍ മൃഗസംരക്ഷണ വകുപ്പിനുവേണ്ടി നിർമിക്കുന്ന ആട് ഫാം പ്രവൃത്തി ഏറ്റെടുത്ത് പൂര്‍ത്തിയാക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ജനുവരി 29 വരെ ക്വട്ടേഷന്‍ സ്വീകരിക്കും. ഫോണ്‍: 04994 255483.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Jan 2021 11:58 PM GMT Updated On
date_range 2021-01-23T05:28:28+05:30തൊഴിൽ പരിശീലനം
text_fieldsNext Story