കാസർകോട്: ജനസേവന കേന്ദ്രത്തിൽ കയറി ഫോേട്ടാ എടുത്ത് നവമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതിനെതിരെ നഗരസഭ സൈബർസെല്ലിനു പരാതി നൽകി. വ്യാഴാഴ്ച രാവിലെ 11 മണിക്ക് നഗരസഭ ഹെൽത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻെറ കാബിനിൽ ഹെൽത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വിളിച്ചുചേർത്ത ആരോഗ്യവിഭാഗം ജീവനക്കാരുടെ യോഗം നടക്കുേമ്പാഴാണ് ഫോട്ടോ എടുത്തത്. നഗരസഭ സെക്രട്ടറിയും ആരോഗ്യവിഭാഗം ജീവനക്കാരും പങ്കെടുത്ത യോഗത്തിൻെറ ഫോട്ടോ നഗരസഭയെ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ നവമാധ്യമത്തിൽ (വാട്സ്ആപ്പ്) തെറ്റായ വാർത്തയോടെ പ്രചരിപ്പിച്ചതായാണ് പരാതി നൽകിയത്. നഗരസഭ സെക്രട്ടറിയുടെ അനുമതിയില്ലാതെയാണ് ഫോട്ടോ എടുത്തതെന്നും, അന്വേഷണം നടത്തി കുറ്റം ചെയ്തവർക്കെതിരെ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സൈബർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതായും നഗരസഭ ചെയർമാനും സെക്രട്ടറിയും അറിയിച്ചു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Jan 2021 11:58 PM GMT Updated On
date_range 2021-01-23T05:28:06+05:30ഫോേട്ടാ എടുത്തു പ്രചരിപ്പിച്ചു; നഗരസഭ സൈബർ സെല്ലിന് പരാതി നൽകി
text_fieldsNext Story