കാസർേകാട്: എന്‍മകജെ പഞ്ചായത്തിലെ പുതുതായി െതരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ക്ക് ആരോഗ്യ വകുപ്പിൻെറ നേതൃത്വത്തില്‍ പരിശീലനം സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡൻറ് ജെ.എസ്. സോമശേഖര ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സൻ ജയശ്രീ കുലാല്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ബി.അഷ്‌റഫ്, പി.എച്ച്.എന്‍ ഒ.ടി. സല്‍മത്ത് എന്നിവര്‍ ക്ലാസെടുത്തു. കോവിഡ് പ്രതിരോധം, സ്രവപരിശോധന, പള്‍സ് പോളിയോ, വാര്‍ഡ് ശുചിത്വ സമിതി, പാലിയേറ്റിവ്, രോഗപ്രതിരോധ പ്രവര്‍ത്തനം, ഫണ്ട് വിനിയോഗം, അമ്മയടെയും കുട്ടിയുടെയും ആരോഗ്യം തുടങ്ങിയ ആരോഗ്യ വിഷയങ്ങളിലായിരുന്നു പരിശീലനം. കുമ്പള ഹെല്‍ത്ത് ബ്ലോക്കിലെ ഏഴ് ഗ്രാമപഞ്ചായത്തുകളിലെ പരിശീലനമാണ് നടന്നുവരുന്നത്. പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഡോ. ഫാത്തിമത്ത് ജഹനാസ്, വികസന സ്ഥിരം സമിതി ചെയര്‍മാന്‍ ബിഎസ്. ഗാംഭീര്‍, ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സൻ സൗദാബി ഹനീഫ, മെംബര്‍മാരായ സറീന മുസ്തഫ, ബി. കുസുമവതി, മഹേഷ് ഭട്ട്, കെ. ഉഷാകുമാരി, എച്ച്. ഇന്ദിര, കെ. ആശാലത, ശശിധരകുമാര്‍, എം. രാമചന്ദ്ര, എസ്.ബി. നരസിംഹ പൈ, മെഡിക്കല്‍ ഓഫിസര്‍ ഡോ. ദിപാരാജ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ബി. ലേഖ, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ വി. സജിത്ത്, ജെ പി.എച്ച്.എന്‍ എം. ഷീജ എന്നിവര്‍ സംസാരിച്ചു. ഫോട്ടോ അടിക്കുറിപ്പ് (ഹെല്‍ത്ത്) പെര്‍ള പി.എച്ച്.സിയുടെ അഭിമുഖ്യത്തില്‍ എന്‍മകജെ പഞ്ചായത്ത് അംഗങ്ങള്‍ക്ക് നടത്തിയ ആരോഗ്യ പരിശീലന പരിപാടി പ്രസിഡൻറ് ജെ.എസ്. സോമശേഖര ഉദ്ഘാടനം ചെയ്യുന്നു
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Jan 2021 12:03 AM GMT Updated On
date_range 2021-01-21T05:33:28+05:30പഞ്ചായത്ത് അംഗങ്ങള്‍ക്ക് പരിശീലനം
text_fieldsNext Story