Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Jan 2021 11:59 PM GMT Updated On
date_range 20 Jan 2021 11:59 PM GMTകർഷക സമരത്തിന് പിന്തുണയുമായി തെരുവിലിറങ്ങണം -സി.എം.പി
text_fieldsbookmark_border
കാഞ്ഞങ്ങാട്: രാജ്യ തലസ്ഥാനത്ത് സമരം ചെയ്യുന്ന കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് യുവാക്കളും ജനാധിപത്യവാദികളും തെരുവിലിറങ്ങി സമരം ചെയ്യണമെന്ന് സി.എം.പി സെക്രേട്ടറിയറ്റ് അംഗം വി.കെ. രവീന്ദ്രൻ ആവശ്യപ്പെട്ടു. സി.എം.പിയുടെ കർഷക സംഘടനയായ കേരള കർഷക ഫെഡറേഷൻ ജില്ല കൺവെൻഷൻ കാഞ്ഞങ്ങാട്ട് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൺവെൻഷനിൽ കർഷക ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി അംഗം ഇ.വി. ദാമോദരൻ അധ്യക്ഷത വഹിച്ചു. കേരള കർഷക ഫെഡറേഷൻ സംസ്ഥാന ചെയർമാൻ കെ. സുരേഷ് ബാബു സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു. സി.എം.പി ജില്ല സെക്രട്ടറി സി.വി. തമ്പാൻ, വി. കമ്മാരൻ, ബി. സുകുമാരൻ, ടി.വി. ഉമേശൻ, പി.കെ. രഘുനാഥ്, വി. കൃഷ്ണൻ, സി. ബാലൻ, എം.ടി. കമലാക്ഷി, ഇ.വി. ലക്ഷ്മണൻ തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികൾ: ഇ.വി. ദാമോദരൻ (പ്രസി.), ലക്ഷ്മണൻ (സെക്ര.).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story