Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Jan 2021 11:58 PM GMT Updated On
date_range 18 Jan 2021 11:58 PM GMTഭെൽ ഇ.എം.എൽ സംരക്ഷണം -ജില്ലയുടെ ആവശ്യം
text_fieldsbookmark_border
കാസർകോട്: ഭെൽ ഇ.എം.എൽ കമ്പനിയുടെ സംരക്ഷണം ജില്ലയുടെകൂടി ആവശ്യമാണെന്ന് ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബേബി ബാലകൃഷ്ണൻ. കമ്പനിയെയും ജീവനക്കാരെയും സംരക്ഷിക്കാൻ ജില്ലയിലെ ജനങ്ങളും ജനപ്രതിനിധികളും ഒറ്റക്കെട്ടായി മുന്നോട്ടുവരുമെന്നും അനിശ്ചിതകാല സത്യഗ്രഹത്തിൻെറ ഏഴാം ദിന പരിപാടികൾ ഉദ്ഘാടനം ചെയ്ത് ബേബി ബാലകൃഷ്ണൻ പറഞ്ഞു. എസ്.ടി.യു ജില്ല വൈസ് പ്രസിഡൻറ് എം.എ. മക്കാർ മാസ്റ്റർ അധ്യക്ഷത വഹിച്ചു. സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി ടി.കെ. രാജൻ, ഡി.സി.സി ജനറൽ സെക്രട്ടറി എം. കുഞ്ഞമ്പു നമ്പ്യാർ, വി.സി. മാധവൻ, രമ പത്മനാഭൻ, കെ.എ. മുഹമ്മദ് ഹനീഫ, കെ. ഭാസ്കരൻ സംസാരിച്ചു. സമരസമിതി നേതാക്കളായ ടി.പി. മുഹമ്മദ് അനീസ്, അനിൽ പണിക്കൻ, ബി.എസ്.അബ്ദുല്ല, ടി.വി. ബേബി നേതൃത്വം നൽകി. ഐ.എൻ.ടി.യു.സി ജില്ല സെക്രട്ടറി വി. പവിത്രൻ സ്വാഗതം പറഞ്ഞു. bhel eml ഭെൽ ഇ.എം.എൽ കമ്പനി സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് അനിശ്ചിതകാല സത്യഗ്രഹത്തിൻെറ ഏഴാം ദിന പരിപാടികൾ ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബേബി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story