കാസർകോട്: നിയമസഭ തെരഞ്ഞെടുപ്പ് സുതാര്യമായി നടത്താൻ ജില്ല തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻകൂടിയായ കലക്ടറെ മാറ്റണമെന്ന് യു.ഡി.എഫ്. തെരഞ്ഞെടുപ്പ് ചുമതലകളിൽനിന്ന് നീക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് കൺവീനർ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന് കത്തയച്ചു. ഭരണകക്ഷിയായ എൽ.ഡി.എഫിൻെറ താളത്തിനൊത്തു തുള്ളുന്ന കലക്ടർ പ്രതിപക്ഷ കക്ഷികളെ കേൾക്കാൻ തയാറല്ലെന്ന് കത്തിൽ പറഞ്ഞു. ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ പ്രിസൈഡിങ് ഓഫിസറെ എം.എൽ.എ തന്നെ ഭീഷണിപ്പെടുത്തിയ സംഭവമുണ്ടായപ്പോൾ അതിലും എം.എൽ.എയെ ന്യായീകരിക്കുകയാണ് കലക്ടർ ചെയ്തത്. അതിനാൽ, തെരഞ്ഞെടുപ്പ് വരണാധികാരിയായി കലക്ടർ തുടരുന്നിടത്തോളം സുതാര്യവും നിഷ്പക്ഷവുമായ തെരഞ്ഞെടുപ്പ് ജില്ലയിൽ സാധ്യമല്ല. അതിനാൽ, അദ്ദേഹത്തെ തൽസ്ഥാനത്തുനിന്ന് മാറ്റണമെന്ന് യു.ഡി.എഫ് കൺവീനർ എ. ഗോവിന്ദൻ നായർ കത്തിൽ ആവശ്യപ്പെട്ടു. സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ ടീക്കാറാം മീണക്കും കത്തിൻെറ പകർപ്പ് അയച്ചിട്ടുണ്ട്.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Jan 2021 11:58 PM GMT Updated On
date_range 2021-01-19T05:28:15+05:30തെരഞ്ഞെടുപ്പ് സുതാര്യമാക്കാൻ കലക്ടറെ മാറ്റണമെന്ന് യു.ഡി.എഫ്
text_fieldsNext Story