Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightകാഞ്ഞങ്ങാട് യൂത്ത്...

കാഞ്ഞങ്ങാട് യൂത്ത് സെൻററിന് ബജറ്റിൽ അനുമതി

text_fields
bookmark_border
കാഞ്ഞങ്ങാട് യൂത്ത് സൻെററിന് ബജറ്റിൽ അനുമതി യുവ തൊഴിൽസംരംഭകർക്ക് മണ്ഡലത്തിൽ പരിശീലനവും താമസവും നൽകുന്നതാണ്​ പദ്ധതി, 28 കോടിയുടെ മറ്റ്​ ആറ്​ പദ്ധതികൾക്കും ബജറ്റിൽ അനുമതിയായി കാഞ്ഞങ്ങാട്: യുവ തൊഴിൽസംരംഭകർക്ക് താമസത്തോടൊപ്പം തൊഴിൽ നൈപുണ്യ പരിശീലനം നൽകാൻ കാഞ്ഞങ്ങാട് യൂത്ത് സൻെററിന് സംസ്ഥാന ബജറ്റിൽ അംഗീകാരം ലഭിച്ചു. മൂന്നു കോടി രൂപയുടേതാണ് പദ്ധതി. ഇതിനായി മന്ത്രി ഇ. ചന്ദ്രശേഖര​‍ൻെറ നിർദേശത്തെ തുടർന്ന് പുതുക്കൈ വില്ലേജിൽ ഗുരുവനത്ത് 55 സൻെറ്​ സ്ഥലം അളന്ന് തിട്ടപ്പെടുത്തി മാറ്റിവെച്ചിട്ടുള്ളതായും റവന്യൂ മന്ത്രിയുടെ ഓഫിസ് അറിയിച്ചു. കിനാനൂർ കരിന്തളം ആർട്​സ്​ ആൻഡ്​ സയൻസ് കോളജി​‍ൻെറ അടിസ്ഥാന സൗകര്യ വികസനത്തിന് അഞ്ചുകോടി രൂപയും സംസ്ഥാന ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കാഞ്ഞങ്ങാട് മണ്ഡലത്തിൽ 28 കോടിയുടെ ആറ്​ പദ്ധതികൾക്ക് അംഗീകാരം ലഭിച്ചു. കള്ളാർ പഞ്ചായത്തിൽ കള്ളാർ ചുള്ളിത്തട്ട് റോഡ് -ഒമ്പത്​ കോടി, കാഞ്ഞങ്ങാട് ഓപൺ സ്​റ്റേഡിയം -അഞ്ച്​ കോടി, കോടോം ഐ.ടി.ഐ കെട്ടിടം -അഞ്ച്​ കോടി, കാഞ്ഞങ്ങാട് നഗരത്തിലെ ഡ്രൈനേജ് നിർമാണം -ഒരുകോടി എന്നിവക്ക്​ ബജറ്റിൽ തുക വകയിരുത്തി. മണ്ഡലത്തിലെ മറ്റ്​ 22 പദ്ധതികൾകൂടി ബജറ്റിൽ സ്ഥാനം പിടിച്ചിട്ടുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story