തൃക്കരിപ്പൂർ: സാമൂഹിക ക്ഷേമ പെൻഷന് അപേക്ഷിക്കുന്നതിന് സർക്കാർ കൊണ്ടുവന്ന പുതിയ മാനദണ്ഡങ്ങൾ അർഹരായവർക്ക് തിരിച്ചടിയായി. വീടിൻെറ വലുപ്പവും സൗകര്യവുമാണ് നിലവിലുള്ള മാനദണ്ഡം. താമസിക്കുന്ന വീട് 2000 ചതുരശ്ര അടിക്ക് മുകളിലാണെങ്കിലും എയര്‍കണ്ടീഷനുണ്ടെങ്കിലും പെന്‍ഷന്‍ അപേക്ഷ നല്‍കാന്‍ സാധിക്കില്ല. സാമ്പത്തിക ഭദ്രതയുള്ള സമയത്ത് വീടുണ്ടാക്കിയവർ നിലവില്‍ സാമ്പത്തിക തകര്‍ച്ച നേരിടുമ്പോൾ നിയമം കുരുക്കിടുകയാണ്. സാമ്പത്തിക പ്രയാസമുണ്ടായാലും പെണ്‍മക്കളുടെ വിവാഹ സമയത്ത് കിടപ്പുമുറിയിൽ എ.സി സ്ഥാപിച്ചവരും കുടുങ്ങും. ഇത്തരത്തിൽ എ.സി സ്ഥാപിച്ച വീടുകൾ ഉൾനാടുകളിൽ പോലും കാണാം. രണ്ട് മാനദണ്ഡങ്ങളും സമ്പന്നരുടെ അടയാളമായാണ് വിവക്ഷിക്കപ്പെടുന്നത്. നേരത്തെ വില്ലേജ് ഓഫിസറുടെ വരുമാന സര്‍ട്ടിഫിക്കറ്റിൻെറ അടിസ്ഥാനത്തിലാണ് പെന്‍ഷന്‍ അപേക്ഷകള്‍ സ്വീകരിച്ചത്. ഈ സാഹചര്യത്തിൽ സാമൂഹികക്ഷേമ പെന്‍ഷന് അപേക്ഷിക്കാനുള്ള മുഖ്യ മാനദണ്ഡം വാര്‍ഷിക വരുമാനമാക്കാനുള്ള നടപടിയാണ് അപേക്ഷകർ ആവശ്യപ്പെടുന്നത്. അതുപോലെ 50ൽ താഴെ പ്രായമുള്ള വിധവകൾക്ക് പെൻഷൻ നിഷേധിക്കുന്ന തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യമുയരുകയാണ്. തേൻറതല്ലാത്ത കുറ്റത്തിൻെറ പേരില്‍ ചെറുപ്രായത്തില്‍ വിധവയാകേണ്ടി വന്നവരുടെ ജീവിതംതന്നെ പ്രതിസന്ധിയിലാക്കുന്നതാണ് ഉത്തരവ്. വിവാഹ മോചനം നടത്തിയവരെയും ഭര്‍ത്താവ് മരിച്ചവരെയും വിധവകളായി കാണാനുള്ള നടപടികളും ഉണ്ടായിട്ടില്ല.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Jan 2021 11:59 PM GMT Updated On
date_range 2021-01-15T05:29:23+05:30സാമൂഹിക ക്ഷേമ പെൻഷൻ: പുതിയ മാനദണ്ഡങ്ങൾ കുരുക്കാവുന്നു
text_fieldsNext Story