Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightഅധികൃതർ...

അധികൃതർ ശ്രദ്ധിച്ചില്ല; ദേശീയപാതയിൽ സീബ്രലൈൻ വരച്ച് ചുമട്ട് തൊഴിലാളികൾ

text_fields
bookmark_border
അധികൃതർ അവഗണിച്ചു; റോഡിൽ സീബ്രലൈൻ വരച്ച് ചുമട്ട് തൊഴിലാളികൾ ചെറുവത്തുർ: ദിവസേന നൂറുകണക്കിന് രോഗികൾ എത്തുന്ന ചെറുവത്തൂർ വി.വി സ്മാരക ആശുപത്രിയുടെ മുന്നിലുള്ള ദേശീയപാതയിൽ റോഡ് മുറിച്ച് കടക്കാൻ നേരിടുന്ന പ്രയാസം ഏറെയാണ്. ഇതുമൂലം ജനങ്ങൾ ഏറെ കഷ്​ടപ്പെടുന്നത് നാട്ടുകാർ അധികൃതരെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. എന്നിട്ടും ഒരു നടപടിയും അധികൃതരുടെ ഭാഗത്തുനിന്നില്ല. അതോടെ ചെറുവത്തൂരിലെ ചുമട്ടുതൊഴിലാളികൾ റോഡിൽ തങ്ങൾക്കാവുന്ന വിധം പ്രത്യേക സീബ്രാലൈൻ വരച്ചു. ആശുപത്രിയിൽ നിന്നിറങ്ങി ബസ് സ്​റ്റാൻഡിൽ എത്തണമെങ്കിൽ ദേശീയപാത മുറിച്ചുകടക്കണം. സീബ്രലൈൻ അത്യാവശ്യമായ ഈ സ്ഥലത്ത് സൗകര്യം ഇല്ലാത്തതിനാൽ രോഗികളും സ്ത്രീകളും ഏറെ ബുദ്ധിമുട്ട് അനുഭവിച്ചിരുന്നു. എറെ തിരക്ക് അനുഭവപ്പെടുന്ന സ്ഥലം കൂടിയായ ദേശീയ പാതയിൽ ലൈൻ വരച്ച് അപകട സാധ്യത ഒഴിവാക്കാനുള്ള തൊഴിലാളികുടെ പ്രവർത്തനം നാട്ടുകാരുടെ പ്രശംസ പിടിച്ചുപറ്റിയിരിക്കുകയാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story