ഉദുമ: പാലക്കുന്ന് കഴകത്തിലെ 122 വയനാട്ടു കുലവൻ തറവാടുകളിൽ വാർഷിക പുതിയൊടുക്കൽ (പുത്തരി കൊടുക്കൽ) അടിയന്തരം തറവാടുകളിൽ തുടങ്ങി. നിലവിലെ സാഹചര്യത്തിൽ ഇവ ചടങ്ങിൽ മാത്രമൊതുക്കിയതിനാൽ തറവാട് വളപ്പിൽ ആളും ആരവവും ഇല്ലാതായി. ഒരുവർഷമായി വയനാട്ടുകുലവൻ തെയ്യം കെട്ടുത്സവങ്ങളും മറ്റും നടക്കാതിരിക്കുമ്പോൾ വരുമാനമില്ലാതെ വറുതിയിലായ വെളിച്ചപ്പാടന്മാർക്കും മറ്റു സഹായികൾക്കും തറവാടുകളിലെ പുത്തരി കൊടുക്കൽ ചടങ്ങ് മാത്രമാണിപ്പോൾ തെല്ലൊരാശ്വാസം. തുലാപത്തിനുശേഷമാണ് ജില്ലയിൽ തീയ സമുദായ എട്ടില്ലം തറവാടുകളിൽ പുത്തരി അടിയന്തരത്തിന് തുടക്കം കുറിക്കുന്നത്. വിഷുവിനു മുമ്പായി മിക്കയിടത്തും ഇതു പൂർത്തിയാകും. ആൾക്കൂട്ടം വേണ്ടെന്നുവെച്ചാലും പുത്തരി അടിയന്തര ചടങ്ങുകളിൽ വെളിച്ചപ്പാടന്മാരുടെ സാന്നിധ്യം നിർണായകമാണ്. പുത്തരി അടിയന്തരങ്ങളിൽനിന്ന് കിട്ടുന്ന പ്രതിഫലം മാത്രമാണിവർക്ക് ഇപ്പോൾ തെല്ലൊരാശ്വാസമെന്ന് വിഷ്ണുമൂർത്തി-വയനാട്ടുകുലവൻ വെളിച്ചപ്പാടൻ പരിപാലന സംഘം ജില്ല പ്രസിഡൻറ് അരവിന്ദൻ കാസർകോട് പറഞ്ഞു. സർക്കാറിൻെറ ഭാഗത്തുനിന്ന് സഹായം കിട്ടിയില്ലെങ്കിൽ ജില്ലയിലെ നൂറോളം വരുന്ന വെളിച്ചപ്പാടന്മാർ മുഴുപട്ടിണിയിലാകുമെന്ന് അദ്ദേഹം പറഞ്ഞു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Jan 2021 12:00 AM GMT Updated On
date_range 2021-01-11T05:30:24+05:30വറുതിയിലായ വെളിച്ചപ്പാടന്മാർക്ക് തെല്ലൊരാശ്വാസമായി വയനാട്ടു കുലവൻ തറവാടുകളിലെ 'പുതിയൊടുക്കൽ'
text_fieldsNext Story