Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasaragodchevron_rightവീട് നിർമാണ...

വീട് നിർമാണ ഫണ്ടിലേക്ക് തുക നൽകി

text_fields
bookmark_border
കാഞ്ഞങ്ങാട്: കല്ലൂരാവി മുണ്ടത്തോടിൽ കൊലപ്പെടുത്തിയ ഔഫ് അബ്​ദുൾറഹ്മാ​‍ൻെറ കുടുംബത്തെ സഹായിക്കാൻ ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിൽ നടക്കുന കുടുംബസഹായ ഫണ്ടിലേക്ക് അമ്മയുടെ ഓർമകൾ ഉള്ള സമ്പാദ്യക്കുടുക്ക നൽകി ഒരുകുടുംബം. കിനാനൂർ കരിന്തളം പഞ്ചായത്തിലെ മീർകാനത്തെ കള്ളുചെത്ത് തൊഴിലാളിയായ എം. കുഞ്ഞിക്കണ്ണനും ഭാര്യ ടി.വി. ബിന്ദുവുമാണ് കുടുക്കയിലെ സമ്പാദ്യം നൽകിയത്. ഡിസംബർ 30 നാണ് കുഞ്ഞിക്കണ്ണ​‍ൻെറ അമ്മ കാരിച്ചി മരിച്ചത്​.​ ഡി.വൈ.എഫ്.ഐ നീലേശ്വരം ബ്ലോക്ക് ജോ.സെക്രട്ടറി എം.വി. രതീഷ് പണം ഏറ്റുവാങ്ങി. കെ.പി. വൈശാഖ്, കെ. വൈഷ്ണവ്, പി. രാഹുൽ, എ. അശ്വിൻ, എം. നിതിൻ, ടി.ആർ. ശ്രീഷ്‌ണവ് എന്നിവർ സംബന്ധിച്ചു.
Show Full Article
TAGS:
Next Story