കാഞ്ഞങ്ങാട്: സമസ്ത വൈസ് പ്രസിഡൻറും നിരവധി മുസ്ലിം ജമാഅത്തുകളുടെ ഖാദിയുമായ പാണക്കാട് ഹൈദരലി തങ്ങൾ, ക്വട്ടേഷൻ ടീമായി പ്രവർത്തിക്കുന്ന മുസ്ലിം ലീഗിൻെറ പ്രസിഡൻറ് സ്ഥാനത്തും സമുദായ നേതൃസ്ഥാനത്തും ഒരേ സമയത്ത് തുടരുന്നത് ലജ്ജാകരമാണെന്നും സമുദായ സ്നേഹം ബാക്കിയുണ്ടെങ്കിൽ പാണക്കാട് തങ്ങൾ ലീഗ് നേതൃസ്ഥാനമൊഴിയണമെന്നും നാഷനൽ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡൻറ് അഡ്വ. ഷമീർ പയ്യനങ്ങാടി പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയികളായ ഇടതുമുന്നണി പ്രതിനിധികൾക്ക് പടന്നക്കാട് ശാഖ ഐ.എൻ.എൽ കമ്മിറ്റി നൽകിയ സ്വീകരണ സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സ്വീകരണ യോഗം ഐ.എൻ.എൽ ജില്ല പ്രസിഡൻറ് മൊയ്‌തീൻ കുഞ്ഞി കളനാട് ഉദ്‌ഘാടനം ചെയ്തു. ഐ.എൻ.എൽ ജില്ല സെക്രട്ടറി റിയാസ് അമലടുക്ക, കാഞ്ഞങ്ങാട് നഗരസഭ ചെയർപേഴ്‌സൻ കെ.വി. സുജാത, വൈസ് ചെയർമാൻ ബിൽടെക് അബ്ദുല്ല, വി.വി. രമേശൻ, പള്ളിക്കര പഞ്ചായത്ത് വൈസ് പ്രസിഡൻറ് നാസ്നിൻ വഹാബ്, അസീസ് കടപ്പുറം, ഹംസ മാസ്റ്റർ, സി.എം.എ. ജലീൽ, എൽ. സുലൈഖ, ജമീല ടീച്ചർ, ഹസീന ടീച്ചർ, അഡ്വ. ഷെയ്ഖ് ഹനീഫ്, പി.എച്ച്. ഹനീഫ്, ഹനീഫ് കടപ്പുറം, എം.എ. ഷഫീഖ് കൊവ്വൽപള്ളി, സി.എച്ച്. ഹസൈനാർ, തറവാട് അബ്ദുൽ റഹ്മാൻ, കരീം പടന്നക്കാട് തുടങ്ങിയവർ സംസാരിച്ചു. ഷാനി പടന്നക്കാട് സ്വാഗതവും ശറഫുദ്ദീൻ പടന്നക്കാട് നന്ദിയും പറഞ്ഞു. khd inl: തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയികളായ ഇടതു മുന്നണി പ്രതിനിധികൾക്ക് പടന്നക്കാട് ശാഖ ഐ.എൻ.എൽ കമ്മിറ്റി നൽകിയ സ്വീകരണ യോഗത്തിൽ അഡ്വ. ഷമീർ പയ്യനങ്ങാടി സംസാരിക്കുന്നു
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Jan 2021 11:58 PM GMT Updated On
date_range 2021-01-10T05:28:06+05:30ഇടതു മുന്നണി പ്രതിനിധികൾക്ക് സ്വീകരണം
text_fieldsNext Story