Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Jan 2021 11:59 PM GMT Updated On
date_range 5 Jan 2021 11:59 PM GMT'മസ്റ്ററിങ് നടത്തണമെന്ന പ്രചാരണം അടിസ്ഥാനരഹിതം'
text_fieldsbookmark_border
കാസർകോട്: വിവിധ സാമൂഹിക ക്ഷേമ പെന്‍ഷന്‍ വാങ്ങുന്നവര്‍ ജനുവരി ഒന്നുമുതല്‍ മാര്‍ച്ച് 20 വരെ അക്ഷയ കേന്ദ്രങ്ങളില്‍ മസ്റ്ററിങ് നടത്തണമെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് അക്ഷയ സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടര്‍ അറിയിച്ചു. വാർധക്യകാല പെന്‍ഷന്‍, വിധവ -അവിവാഹിത പെന്‍ഷന്‍, വികലാംഗ പെന്‍ഷന്‍, കര്‍ഷക തൊഴിലാളി പെന്‍ഷന്‍ തുടങ്ങി സാമൂഹിക ക്ഷേമ പെന്‍ഷന്‍ വാങ്ങിക്കുന്നവര്‍ മസ്റ്ററിങ് നടത്തണമെന്ന രീതിയില്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന സന്ദേശങ്ങള്‍ ശരിയല്ല. മസ്റ്ററിങ് പ്രവര്‍ത്തനങ്ങള്‍ മാസങ്ങള്‍ക്കുമുമ്പ് പൂര്‍ത്തിയായിരുന്നു. ഇത്തരത്തില്‍ സമൂഹ മാധ്യമങ്ങളിലൂടെ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും. കോവിഡ് സാഹചര്യത്തില്‍ അനിയന്ത്രിതമായ ആള്‍ക്കൂട്ടം അക്ഷയ കേന്ദ്രത്തില്‍ അനുവദിക്കില്ല. ആരോഗ്യ വകുപ്പ് നിർദേശിച്ച കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാന്‍ ജനങ്ങള്‍ സഹകരിക്കണമെന്ന് ഡയറക്ടര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story