Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightമഞ്ചേശ്വരം...

മഞ്ചേശ്വരം പഞ്ചായത്തിൽ​ ബി.ജെ.പി പിന്തുണയോടെ കോൺഗ്രസ് സ്വതന്ത്ര പ്രസിഡൻറ്​

text_fields
bookmark_border
മഞ്ചേശ്വരം: മഞ്ചേശ്വരം പഞ്ചായത്തിൽ ബി.ജെ.പി പിന്തുണയോടെ കോൺഗ്രസ് സ്വതന്ത്ര പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ടു. ഗുഡ്ഡക്കേരി വാർഡിൽ നിന്നും യു.ഡി.എഫ്‌ സ്ഥാനാർഥിയായി മത്സരിച്ച കോൺഗ്രസ് സ്വതന്ത്ര ജീൻ ലവീന മോൻതേരോ ആണ് പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ടത്. യു.ഡി.എഫ് സ്​ഥാനാർഥി മുസ്താസ് സമീറക്കെതിരെ എട്ടിനെതിരെ ഒമ്പത്​വോട്ടിനാണ് ജീന വിജയിച്ചത്. 21 അംഗ പഞ്ചായത്തിൽ ബി.ജെ.പി-6, ജീന അടക്കം മൂന്ന് സ്വതന്ത്രരുടെ പിന്തുണയോടെയാണ് ഒമ്പത്​ വോട്ട് ലഭിച്ചത്. സി.പി.എം, സി.പി.ഐ എന്നിവരുടെ ഓരോ അംഗങ്ങൾ, എസ്​.ഡി.പി.ഐ പിന്തുണയുള്ള രണ്ട് സ്വതന്ത്രർ എന്നിവർ മത്സരത്തിൽനിന്നും വിട്ടുനിന്നു. വൈസ് പ്രസിഡൻറ്​ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥിയായി മത്സരിച്ച ലീഗ് വിമതൻ എം. മുഹമ്മദ് സിദ്ദീഖ് ബി.ജെ.പിയിലെ യാദവ ബഡാജെയെ ആറിനെതിരെ 11 വോട്ടിന് പരാജയപ്പെടുത്തി. വിമതനടക്കം യു.ഡി.എഫി​ൻെറ എട്ടുപേർ, രണ്ട് എസ്.ഡി.പി.ഐ സ്വതന്ത്രർ, ഒരു സ്വതന്ത്രൻ എന്നിവരുടെ പിന്തുണയോടെയാണ് ലീഗ് വിമതൻ വിജയിച്ചത്. പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ട ലവീന, എൽ.ഡി.എഫ് അംഗങ്ങൾ എന്നിവർ വോട്ടിങ്ങിൽനിന്നും വിട്ടുനിന്നു. mjr presi 1 2
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story