കാസർകോട്: പഴയകടപ്പുറത്ത് കൊലചെയ്യപ്പെട്ട അബ്്ദുറഹ്മാൻ ഔഫിൻെറ പേരിൽ കേരള മുസ്ലിം ജമാഅത്ത് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന അനുസ്മരണ പ്രാർഥന സംഗമം ഡിസംബർ 30 2.30ന് പഴയകടപ്പുറം ജുമാ മസ്ജിദ് പരിസരത്ത് നടക്കും. ബദ്റുസ്സാദാത്ത് ഇബ്റാഹിം ഖലീൽ ബുഖാരി നേതൃത്വം നൽകും. അബ്്ദുലത്തീഫ് സഅദി പഴശ്ശി അനുസ്മരണ പ്രഭാഷണം നടത്തും. സംഗമത്തിൻെറ ഭാഗമായി കേരള മുസ്ലിം ജമാഅത്ത് എസ്.വൈ.എസ്, എസ്.എസ്.എഫ് യൂനിറ്റുകളിലും എസ്.ജെ.എം, എസ്.എം.എ സംഘടനകളുടെ ആഭിമുഖ്യത്തിൽ മദ്റസകളിലും മഹല്ലുകളിലും ഖത്്മുൽ ഖുർആൻ, യാസീൻ, ഇഖ്ലാസ്, തഹ്ലീൽ സമർപ്പണം നടത്തും. ജില്ല കൺേട്രാൾ ബോർഡ് യോഗംത്തിൽ ചെയർമാൻ ബി.എസ്. അബ്്ദുല്ലക്കുഞ്ഞി ഫൈസി അധ്യക്ഷത വഹിച്ചു. സമസ്ത ജില്ല സെക്രട്ടറി മുഹമ്മദലി സഖാഫി തൃക്കരിപ്പൂർ ഉദ്ഘാടനം ചെയ്തു. കൺവീനർ പള്ളങ്കോട് അബ്്ദുൽ ഖാദർ മദനി വിശദീകരിച്ചു. സയ്യിദ് മുനീറുൽ അഹദൽ തങ്ങൾ പ്രാർഥന നടത്തി. പി.എസ്. ആറ്റക്കോയ തങ്ങൾ ബാഹസൻ, കൊല്ലമ്പാടി അബ്്ദുൽ ഖാദർ സഅദി, സുലൈമാൻ കരിവെള്ളൂർ, അബ്്ദുൽ ഖാദർ സഖാഫി കാട്ടിപ്പാറ, ബഷീർ പുളിക്കൂർ, അബ്്ദുറഹ്മാൻ അഹ്സനി, അഷ്റഫ് സഅദി ആരിക്കാടി, ഡോ. അബ്്ദുല്ല കാഞ്ഞങ്ങാട്, ശക്കീർ പെട്ടിക്കുണ്ട് തുടങ്ങിയവർ സംസാരിച്ചു. അനുസ്മരണ പരിപാടിയുടെ നടത്തിപ്പിന് വി.സി. അബ്്ദുല്ല സഅദി ചെയർമാനും അബ്്ദുൽ ഖാദർ സഖാഫി അൽ മദീന കൺവീനറും അബ്്ദുറഹ്മാൻ ഹാജി ബഹ്റൈൻ ട്രഷററുമായ സംഘാടക സമിതി രൂപവത്കരിച്ചു. ഔഫിൻെറ കേസ് സംബന്ധമായ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ കേരള മുസ്ലിം ജമാഅത്ത് കാഞ്ഞങ്ങാട് സോൺ കമ്മിറ്റിയെ ചുമതലപ്പെടുത്തി. control board meeting കേരള മുസ്ലിം ജമാഅത്ത് ജില്ല കമ്മിറ്റി ജില്ല കൺേട്രാൾ ബോർഡ് യോഗം സമസ്ത ജില്ല സെക്രട്ടറി മുഹമ്മദലി സഖാഫി തൃക്കരിപ്പൂർ ഉദ്ഘാടനം ചെയ്യുന്നു
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Dec 2020 12:07 AM GMT Updated On
date_range 2020-12-29T05:37:36+05:30ഔഫ് അനുസ്മരണ പ്രാർഥന സംഗമം
text_fieldsNext Story