തൃക്കരിപ്പൂർ: തൃക്കരിപ്പൂർ ഗവ.പോളിടെക്നിക്കിന് സമീപമുള്ള ആക്രിക്കട കത്തിനശിച്ചു. ശനിയാഴ്ച പുലർച്ച ഒന്നര മണിയോടെ പൊട്ടിത്തെറിക്കുന്ന ശബ്ദംകേട്ട അയൽ വീട്ടുകാരാണ് സംഭവം ഫയർഫോഴ്‌സിൽ അറിയിച്ചത്. നടക്കാവിൽനിന്നെത്തിയ രണ്ട് ഫയർ ടെൻഡറുകൾ മണിക്കൂറുകൾ പരിശ്രമിച്ചാണ് തീയണച്ചത്. ഈ കെട്ടിടത്തിൻെറ ഒന്നാം നിലയിലെ മുറിയിൽ കുടുങ്ങിയ രണ്ടുപേരെ രക്ഷപ്പെടുത്തി. തമിഴ്നാട് സ്വദേശി എം.വി.ജയരാജിൻെറ ഉടമസ്ഥതയിലുള്ളതാണ് മൂന്നു മുറികളും ഷെഡുമുൾപ്പെടുന്ന കട. തീ പിടിത്തത്തെ തുടന്ന് പഴയ കാർഡ് ബോർഡ്, പി.വി.സി പൈപ്പുകൾ, വയറുകൾ തുടങ്ങിയവ കത്തിനശിച്ചു. സമീപത്തെ വൈദ്യതി മീറ്റർ ഉരുകിയ നിലയിലാണ്. രണ്ടു ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായാണ് വിവരം. തൃക്കരിപ്പൂർ നടക്കാവ് ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷനിലെ സ്റ്റേഷൻ ഓഫിസർ പി.വി. അശോകൻെറ നേതൃത്വത്തിൽ പി. ഭാസ്കരൻ, പി. പ്രസാദ്, വി.വി. ലിനീഷ്, കെ. ഗോപി, ഇന്ദ്രജിത്ത്, ഉന്മേഷ്, അഖിൽ, കെ.കെ. സന്തോഷ്, ബിനു, രവീന്ദ്രൻ തുടങ്ങിയവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Dec 2020 12:02 AM GMT Updated On
date_range 2020-12-27T05:32:59+05:30ആക്രിക്കട കത്തിനശിച്ചു; മുറിയിൽ കുടുങ്ങിയ രണ്ടുപേരെ രക്ഷിച്ചു
text_fieldsNext Story