Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightകാസർകോട് അന്താരാഷ്​ട്ര...

കാസർകോട് അന്താരാഷ്​ട്ര ചലച്ചിത്രമേള

text_fields
bookmark_border
കാസർകോട്: കാസർകോടിനൊരിടം സംഘടിപ്പിക്കുന്ന മൂന്നാമത് (കെ.ഐ.​എഫ്​.എഫ്​) ക്ലാപ്ഔട്ട് ഫ്രയിംസ് 20 ഡിസംബർ 30, 31 തീയതികളിലായി വിദ്യാനഗറിൽ സംഘടിപ്പിക്കും. കോവിഡ് പ്രോട്ടോകോൾ പ്രകാരം നടക്കുന്ന ചലച്ചിത്രമേളയിൽ ചലച്ചിത്ര രംഗത്തെ പ്രമുഖർ നേരിട്ടും ഓൺലൈനായും പ​ങ്കെടുക്കും. 30ന്​ രാവിലെ 10ന്​ സംവിധായകരായ റഹ്​മാൻ ബ്രദേഴ്‌സ് മേള ഉദ്‌ഘാടനം ചെയ്യും. മികച്ച ചിത്രത്തിനുള്ള സംസ്ഥാന പുരസ്‌കാരം നേടിയ വാസന്തിയാണ്​ ഉദ്‌ഘാടന ചിത്രം. അന്തരിച്ച പ്രമുഖ സംവിധായകൻ കിം കി ഡുക്കിനുള്ള ആദരസൂചകമായി അദ്ദേഹത്തി​ൻെറ ചിത്രം 'സ്പ്രിങ്​, സമ്മർ, ഫാൾ, വിൻറർ ആൻഡ് സ്പ്രിങ്​' പ്രദർശിപ്പിക്കും. ഫുട്‌ബാൾ ഇതിഹാസം മറഡോണക്ക് ആദരമർപ്പിക്കുന്ന ചിത്രവും മേളയിൽ പ്രദർശിപ്പിക്കും. സംവിധായകരായ സംഗീത് ശിവൻ, ജിയോ ബേബി, വിനു കോളിച്ചാൽ, ശരീഫ് ഈസ, ലീല സന്തോഷ്, ടോം ഇമ്മട്ടി, ചലച്ചിത്ര താരം മാല പാർവതി, സംഗീത സംവിധായകൻ ജസ്​റ്റിൻ വർഗീസ്, ഗാന രചയിതാവ് അജീഷ് ദാസൻ, നിരൂപകൻ മനീഷ് നാരായണൻ, എഴുത്തുകാരൻ പി.വി. ഷാജി കുമാർ തുടങ്ങിയവർ വിവിധ സെഷനുകളിൽ സംസാരിക്കും. മികച്ച ചിത്രങ്ങൾ 31നു വൈകീട്ട്​ പ്രദർശിപ്പിക്കും. തുടർന്ന് തെരഞ്ഞെടുത്ത വിവിധ കാറ്റഗറികൾക്കുള്ള അവാർഡ് കാസർകോട് ജില്ല കലക്ടർ ഡോ. ഡി. സജിത് ബാബു സമ്മാനിക്കും. ഫോൺ: 9400432357.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story