കാസർകോട്: അടഞ്ഞുകിടക്കുന്ന ഭെൽ ഇ.എം.എൽ കമ്പനി തുറന്നു പ്രവർത്തിക്കണമെന്നും കമ്പനി കൈമാറ്റം പൂർത്തിയാക്കണമെന്നും ജീവനക്കാർക്ക് ശമ്പളം നൽകണമെന്നും ആവശ്യപ്പെട്ട് ജനുവരി ഏഴുമുതൽ കാസർകോട് ടൗണിൽ അനിശ്ചിതകാല സത്യഗ്രഹ സമരം നടത്താൻ തൊഴിലാളി സംഘടനകളുടെ സംയുക്ത സമരസമിതി യോഗം തീരുമാനിച്ചു. കഴിഞ്ഞ രണ്ടുവർഷമായി ശമ്പളം നൽകാത്ത സ്ഥാപനം മാർച്ച് 20 മുതൽ അടഞ്ഞുകിടക്കുകയാണ്. സംയുക്ത സംരംഭത്തിലെ ഭെല്ലിൻെറ ഓഹരികൾ ഏറ്റെടുക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചുവെങ്കിലും കേന്ദ്ര സർക്കാറിൻെറ അന്തിമ അനുമതി ലഭിക്കാത്തതിനാൽ കൈമാറ്റം നടന്നിട്ടില്ല. കോടതി വിധികൾ പോലും നടപ്പാക്കാൻ തയാറാവാത്ത കേന്ദ്ര സർക്കാറും ഭെൽ അധികൃതരും ജില്ലയുടെ അഭിമാനമായ പൊതുമേഖല വ്യവസായ സ്ഥാപനത്തെയും ജീവനക്കാരെയും സംരക്ഷിക്കാൻ മുന്നോട്ടുവരാത്ത സാഹചര്യത്തിൽ ജില്ലയിലെ രാഷ്ട്രീയ-യുവജന-സർവിസ് സംഘടനകളുടെ കൂടി പിന്തുണയോടെ പ്രക്ഷോഭം ശക്തമാക്കാനും യോഗത്തിൽ തീരുമാനമായി. ചെയർമാൻ ടി.കെ. രാജൻ അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ കെ.പി. മുഹമ്മദ് അഷ്റഫ് ഭാവി പരിപാടികൾ വിശദീകരിച്ചു. എ. വാസുദേവൻ, വി. രത്നാകരൻ, ടി.വി. ബേബി, ബി.എസ്. അബ്ദുല്ല, വി. പവിത്രൻ, യു. വേലായുധൻ, അനിൽ പണിക്കൻ എന്നിവർ സംസാരിച്ചു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Dec 2020 12:02 AM GMT Updated On
date_range 2020-12-24T05:32:37+05:30ഭെൽ ഇ.എം.എൽ: ജനുവരി ഏഴുമുതൽ അനിശ്ചിതകാല സമരം
text_fieldsNext Story