പടന്ന: ഭരണതുടർച്ചയിൽ പഞ്ചായത്ത് യു.ഡി.എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പടന്നയിൽ ആഹ്ലാദ പ്രകടനം നടത്തി. എടച്ചാക്കൈയിൽനിന്ന് ആരംഭിച്ച് ഓരിമുക്കിൽ സമാപിച്ച പ്രകടനത്തിൽ വൻ ജനാവലി പങ്കാളികളായി. പ്രകടനത്തിന് യു.ഡി.എഫ് ചെയർമാൻ, ജില്ല, മണ്ഡലം നേതാക്കളായ വി.കെ.പി. ഹമീദലി, പി.കെ. ഫൈസൽ, കെ.പി. പ്രകാശൻ, ടി.കെ.സി. മുഹമ്മദലി ഹാജി, കൺവീനർമാരായ കെ. സജീവൻ, എച്ച്.എം. കുഞ്ഞബ്ദുല്ല, പി.കെ.സി. നാസർ ഹാജി, യു.സി. മുഹമ്മദ്കുഞ്ഞി, കെ. നാസർ, പി.കെ. താജുദ്ദീൻ, കെ.വി. ജ്യതീന്ദ്രൻ, കെ.എം.എ. റഹ്മാൻ, കെ. കുഞ്ഞബ്ദുല്ല, വി.കെ.പി. അഹമ്മദ് കുഞ്ഞി, എ.എം. ഷരീഫ് ഹാജി, സി.എച്ച്. കുഞ്ഞബ്ദുല്ല, എൻ.ബി. ഹൈദർ ഹാജി, വി.കെ. ഷാജഹാൻ, പി.വി. ഇബ്രാഹിം, എം.കെ. അഷ്റഫ്, പി. സലീൽ, റാഷിദ് തെക്കെക്കാട്, ബി.സി.എ. റഹ്മാൻ, പി.പി. റഫീഖ്, വി.കെ. ഖാലിദ്, പി. ജസീം, പി.കെ.സി. നൗഫൽ, ശ്യാംകുമാർ, ഷാനിദ് എന്നിവർ നേതൃത്വം നൽകി. സത്യപ്രതിജ്ഞ ചെയ്ത അംഗങ്ങളായ പി.വി. മുഹമ്മദ് അസ്ലം, യു.കെ. മുശ്താഖ്, ടി.കെ.എം. മുഹമ്മദ് റഫീഖ്, പി. പവിത്രൻ, പി.വി. അനിൽകുമാർ, ടി.കെ.പി. ഷാഹിദ, എം.കെ. സാഹിറ, എ.കെ. ജാസ്മിൻ, പി. ബുഷ്റ എന്നിവരെ പടന്നയിലുടനീളം ബാൻഡ് വാദ്യങ്ങളുടെ അകമ്പടിയോടെയാണ് ആനയിച്ചത്.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Dec 2020 11:59 PM GMT Updated On
date_range 2020-12-23T05:29:08+05:30യു.ഡി.എഫ് ആഹ്ലാദ പ്രകടനം
text_fieldsNext Story