കാഞ്ഞങ്ങാട്: നഗരസഭ അധ്യക്ഷ പദവി ഇത്തവണ കെ.വി. സുജാത ടീച്ചർക്ക്. ദുർഗ ഹയർ സെക്കൻഡറി സ്കൂളിലെ ചരിത്രാധ്യാപികയും ബിരുദാനന്തര ബിരുദധാരിയുമാണ് കെ.വി. സുജാത. മാണിയാട്ട് സ്വദേശിയായ ഇവർ കാഞ്ഞങ്ങാടിൻെറ മരുമകളാണ്. ഉദിനൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽനിന്ന് എസ്.എസ്.എൽ.സി പരീക്ഷയിലെ ഉയർന്ന മാർക്കുകാരി. പടന്നക്കാട് എസ്.എൻ ടി.ടി.ഐയിൽനിന്ന് ടി.ടി.സി പാസായി. ദുർഗ ഹൈസ്കൂളിൽ പ്രൈമറി അധ്യാപികയായി ഔദ്യോഗിക ജീവിതം തുടങ്ങി. ജോലിക്കിടെ ബിരുദാനന്തര ബിരുദ പഠനവും ബി.എഡും വിജയകരമായി പൂർത്തിയാക്കി. പഠനകാലത്ത് എസ്.എഫ്.ഐ തൃക്കരിപ്പൂർ ഏരിയ ജോ. സെക്രട്ടറിയും ജില്ല കമ്മിറ്റി അംഗവുമായിരുന്നു. കെ.എസ്.ടി.എ ജില്ല ജോ. സെക്രട്ടറി, അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ കാഞ്ഞങ്ങാട് ഏരിയ കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. നല്ല പ്രാസംഗികയും സംഘാടകയുമാണ്. കഴിഞ്ഞ മുനിസിപ്പൽ കൗൺസിലിൽ ആസൂത്രണ സമിതി അംഗമായിരുന്നതിനാൽ നഗര ഭരണകാര്യങ്ങളിൽ സുപരിചിതയാണ്. ബീഡിത്തൊഴിലാളികളായ തമ്പാൻ-തമ്പായി ദമ്പതികളുടെ രണ്ടു മക്കളിൽ ഇളയവളാണ്. പഠനത്തിൽ സമർഥയായ സുജാത കാഞ്ഞങ്ങാട്ടെ പൊതുമണ്ഡലത്തിൽ നിറഞ്ഞു പ്രവർത്തിക്കുന്നു. സി.പി.എമ്മിൻെറ ഉറച്ച കോട്ടയായ അതിയാമ്പൂർ വാർഡിൽനിന്ന് മുൻ തെരഞ്ഞെടുപ്പിനേക്കാൾ ഭൂരിപക്ഷം നേടിയാണ് ജയിച്ചത്. മുൻ ചെയർമാൻ വി.വി. രമേശനും ഇതേ വാർഡിനെയാണ് പ്രതിനിധാനം ചെയ്തത്. പടം kv sujatha teacher
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Dec 2020 11:58 PM GMT Updated On
date_range 2020-12-21T05:28:05+05:30കാഞ്ഞങ്ങാട് നഗരസഭ മേധാവിയായി കെ.വി. സുജാത
text_fieldsNext Story