മഞ്ചേശ്വരം: യു.ഡി.എഫ് കുത്തകയായി കൈവശം വെച്ചിരുന്ന മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് ഇത്തവണ ബലാബലത്തിൽ. ആകെയുള്ള 15 സീറ്റിൽ മുസ്ലിംലീഗിനും ബി.ജെ.പിക്കും ആറു സീറ്റ് വീതമാണ് ലഭിച്ചത്. സി.പി.എം-രണ്ട്, എസ്.ഡി.പി.ഐ -ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില. കഴിഞ്ഞതവണ മൂന്നു സീറ്റുണ്ടായിരുന്ന കോൺഗ്രസ് ഇത്തവണ സംപൂജ്യരായി. ഇവരുടെ കൈവശമുണ്ടായിരുന്ന രണ്ടു സീറ്റ് ബി.ജെ.പിയും ഒരെണ്ണം പിടിച്ചെടുത്ത് എസ്.ഡി.പി.ഐ ആദ്യമായി ബ്ലോക്കിൽ അക്കൗണ്ടും തുടങ്ങി. ആറു സീറ്റ് ഉണ്ടായിരുന്ന മുസ്ലിംലീഗ് വോർക്കാടി ഡിവിഷൻ സി.പി.എം പിടിച്ചെടുത്തപ്പോൾ പകരം ബി.ജെ.പിയുടെ കൈവശമുണ്ടായിരുന്ന ഇച്ചിലങ്കോട് തിരിച്ചുപിടിച്ച് സീറ്റ്നില കഴിഞ്ഞതവണത്തേതിന് തുല്യമാക്കി. നാലു സീറ്റ് ഉണ്ടായിരുന്ന ബി.ജെ.പി ഒന്നു കൈവിട്ടപ്പോൾ പകരം മൂന്ന് പിടിച്ച് ആകെ എണ്ണം ആറാക്കി ഉയർത്തി. പ്രസിഡൻറ്, വൈസ് പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ ഇടതുമുന്നണി മാറിനിൽക്കാനാണ് സാധ്യത. അങ്ങനെയെങ്കിൽ ലീഗിന് ഭരണം നേടാൻ എസ്.ഡി.പി.ഐ പിന്തുണ അത്യാവശ്യമാണ്. അല്ലാത്തപക്ഷം വോട്ട് നില തുല്യമായാൽ നറുക്കെടുപ്പിൽ ഭാഗ്യം തുണക്കേണ്ടിവരും. ആകെ സീറ്റ്: 15 മുസ്ലിംലീഗ്: ആറ് ബി.ജെ.പി: ആറ് സി.പി.എം: രണ്ട് എസ്.ഡി.പി.ഐ: ഒന്ന്
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Dec 2020 11:58 PM GMT Updated On
date_range 2020-12-18T05:28:51+05:30മഞ്ചേശ്വരം ബ്ലോക്ക് ഭരണം എസ്.ഡി.പി.ഐ തീരുമാനിക്കും
text_fieldsNext Story