Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightമലയോരം കുത്തിയൊഴുകി;...

മലയോരം കുത്തിയൊഴുകി; യു.ഡി.എഫ്​ കേന്ദ്രങ്ങളിലും ആവേശം

text_fields
bookmark_border
കാസർ​കോട്​: ജില്ലയിൽ ഇടതു-വലതു ​കോട്ടകളായ ഗ്രാമ പഞ്ചായത്തുകളിൽ രാവിലെ മുതൽ തന്നെ കനത്ത പോളിങ്​​. കോൺഗ്രസി​ൻെറ കോട്ടയായ കള്ളാറിലും ബളാലിലും 27ശതമാനം വോട്ട്​ രാവിലെ പത്തുമണിക്ക്​ രേഖപ്പെടുത്തിയത്​ പോളിങ്​​ ചരിത്രത്തിൽ പുതിയ കുതിപ്പായി. മലയോര പഞ്ചായത്തുകളിലാകെ രാവിലെ മുതൽ പോളിങ്​​ കനത്തു. അതേസമയം 2015ൽ ഏറ്റവും കൂടുതൽ പോളിങ്​​ രേഖപ്പെടുത്തിയ മടി​ക്കൈ പഞ്ചായത്തിൽ രാവിലെ പത്തുമണിക്ക്​ 22.77 ശതമാനം വോട്ടാണ്​ രേഖപ്പെടുത്തിയത്​. പിന്നീട്​ കുതിച്ചു. ഇരട്ടക്കൊല നടന്ന പുല്ലൂർ പെരിയ പഞ്ചായത്ത്​ നിലനിർത്താൻ ഇടതും പിടിച്ചെടുക്കാൻ യു.ഡി.എഫും മത്സരിക്കുന്നത്​ രാവിലെ പത്തുമണിക്ക്​ തന്നെ പ്രകടമായി. ഇവിടെ 21.82ശതമാനം രേഖപ്പെടുത്തി. എൽ.ഡി.എഫ്​ കേന്ദ്രങ്ങളായ കയ്യൂർ-ചീമേനി: 23.49, ചെറുവത്തൂർ: 23.74, പിലിക്കോട്: 26.64, കോടോം-ബേളൂർ: 21.52, കിനാനൂർ-കരിന്തളം: 24.75, വെസ്​റ്റ്​ എളേരി: 25.04 എന്നിവിടങ്ങളിൽ കനത്ത പോളിങ്ങോടെ തുടങ്ങി. കോൺഗ്രസ്​ വിമതർ ആധിപത്യം നൽകുന്ന ഈസ്​റ്റ്​ എളേരി 27.55 ശതമാനം പോളിങ്​​ രേഖപ്പെടുത്തി. തീരദേശങ്ങളിൽ പോളിങ്​​ മന്ദഗതിയിലായിരുന്നു. ഉദുമ: 17.03, പള്ളിക്കര: 15.41 അജാനൂർ: 15.6, മഞ്ചേശ്വരം: 18.88 എന്നിവ ഉദാഹരണം. ഏറെയും യു.ഡി.എഫ്​ പഞ്ചായത്തുകൾ കൂടിയാണിവ. കന്നഡ മേഖലയിലും പോളിങ്​​ ഏറിയും കുറഞ്ഞുമിരുന്നു. ബി.ജെ.പിയെ, എൽ.ഡി.എഫും യു.ഡി.എഫും ചേർന്ന്​ പുറത്താക്കിയ എൻമകജെയിൽ കടുത്ത പോളിങ്​​ ആയിരുന്നു. അവിശ്വാസം കൊണ്ട്​ ​ശ്രദ്ധേയമായ കുറ്റിക്കോൽ പഞ്ചായത്തിലും മികച്ച പോളിങ്ങോടെ തുടങ്ങി. കോൺഗ്രസ്​- ബി.ജെ.പി സഖ്യമെന്ന്​ ആരോപിക്കപ്പെട്ട മലയോര പഞ്ചായത്തായ പനത്തടിയിലും കനത്ത പോളിങ്​​ രാവിലെയുണ്ടായി. മടിക്കൈ, ബേഡഡുക്ക, കുറ്റിക്കോൽ, കയ്യൂർ-ചീമേനി, ചെറുവത്തൂർ, വലിയപറമ്പ, പിലിക്കോട്, കള്ളാർ, പനത്തടി, ബളാൽ കിനാനൂർ-കരിന്തളം, വെസ്​റ്റ്​ എളേരി, ഈസ്​റ്റ്​ എളേരി എന്നീ പഞ്ചായത്തുകളിൽ ഉച്ചക്ക്​ ഒരുമണിയോടെ 60ശതമാനം കടന്നു. ഇവയിൽ യു.ഡി.എഫ്​ -എൽ.ഡി.എഫ്​ പഞ്ചായത്തുകൾ ഉൾപ്പെടുന്നുണ്ട്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story