കാസർകോട്: കാറഡുക്ക ബ്ലോക്കിലെ വനപാതകള്‍ക്കുള്ളിലുള്ള ബൂത്തുകളിൽ കർമനിരതരായി പൊലീസ്. ഇതില്‍ പലതും പ്രശ്‌നബാധിത ബൂത്തുകളാണ്. കേരള-കർണാടക അതിര്‍ത്തി പഞ്ചായത്തായ ദേലമ്പാടിയിലെ 18 ബൂത്തുകളിലെ തെരഞ്ഞെടുപ്പ് ജോലിക്കായി കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നായി പൊലീസ് ഉദ്യോഗസ്ഥര്‍ എത്തിയിരുന്നു. കുന്നും മലയും നിറഞ്ഞ കാനന പാതയിലൂടെ കിലോമീറ്ററുകള്‍ താണ്ടിയാണ് ഇവര്‍ എത്തിയത്. എല്ലാ ബൂത്തുകളും സന്ദര്‍ശിക്കുന്നതിനൊപ്പം പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ ആവശ്യമുള്ള അത്രയും തവണ ഇവര്‍ ഈ പാതകള്‍ താണ്ടണം. അഡൂര്‍, പാണ്ടി, മല്ലമ്പാറ, കാട്ടിപ്പാറ, ബളവന്തടുക്ക, തായലടുക്കം തുടങ്ങി വിവിധ ബൂത്തുകളില്‍ ഇവരുടെ സേവനമുണ്ട്. കൃത്യമായ റോഡുകള്‍ ഇല്ലാത്ത വനപാതയില്‍ കുറ്റിക്കോലിലെ പരിചയസമ്പന്നനായ ജീപ്പ് ഡ്രൈവര്‍ രതീഷാണ് പൊലീസുകാരുടെ സഹായി. കാസര്‍കോട് തീരദേശ പൊലീസ് എസ്.ഐ ആനന്ദന്‍, ആദൂര്‍ സ്റ്റേഷന് സിവില്‍ പൊലീസ് ഓഫിസര്‍, വിഡിയോഗ്രാഫര്‍ തുടങ്ങിയവരാണ് ഈ ടീമിലുള്ളത്. പടം prd (പൊലീസ്): ദേലംപാടി പഞ്ചായത്തിലെ 10ാം നമ്പര്‍ ബൂത്തില്‍ കാവല്‍ നില്‍ക്കുന്ന പൊലീസ്
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Dec 2020 11:59 PM GMT Updated On
date_range 2020-12-15T05:29:13+05:30അതിർത്തികളിൽ തെരഞ്ഞെടുപ്പ് സുഗമമാക്കാന്‍ കര്‍മനിരതരായി പൊലീസ്
text_fieldsNext Story