Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_right​െതരഞ്ഞെടുപ്പ്...

​െതരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് അവഗണന

text_fields
bookmark_border
ചെറുവത്തൂർ: കാഞ്ഞങ്ങാട് നെഹ്റു കോളജിൽ പോളിങ്​ സാമഗ്രികൾ വാങ്ങാൻ എത്തിയ ഉദ്യോഗസ്ഥർക്ക്​ അവഗണന നേരിടേണ്ടിവന്നതായി പരാതി. പ്രിസൈഡിങ്​ ഓഫിസർ, ഫസ്​റ്റ്​ പോളിങ്​ ഓഫിസർ എന്നിവരെ മാത്രമേ കോളജിനകത്തേക്ക് പ്രവേശിപ്പിച്ചുള്ളൂ. മറ്റ് ഉദ്യോഗസ്ഥരെ പൊലീസ് ഗേറ്റിൽ തടഞ്ഞു. മഴയെ തുടർന്ന് ചളിവെള്ളം കെട്ടിനിന്ന ഇടങ്ങളിലേക്കാണ് മറ്റ് ഉദ്യോഗസ്ഥരെ മാറ്റിയത്. രാവിലെ എട്ടിന്​ പോളിങ്​ സാമഗ്രികൾ വാങ്ങാൻ എത്തിയ ഉദ്യോഗസ്ഥരോട് പൊലീസി​ൻെറ പെരുമാറ്റം മാന്യമല്ലെന്നും ആരോപണമുയർന്നിരുന്നു. പ്രധാന കവാടത്തിനു മുന്നിൽ പതിച്ച ബോർഡിലാണ് നിർദിഷ്​ട പോളിങ്​ സ്​റ്റേഷനുകളിലേക്കുള്ള ബസുകളുടെ റൂട്ട് മാപ്പ് പതിച്ചിരുന്നത്. അതിൽ കൊടുത്ത റൂട്ട് ഓഫിസർമാരിൽ പലരെയും മറ്റു തസ്തികകളിലേക്ക് മാറ്റി നിയമിച്ചതും ഉദ്യോഗസ്ഥർക്ക് പ്രതിസന്ധിയുണ്ടാക്കി. തിരക്ക് ഒഴിവാക്കാനായി പലസമയങ്ങളാണ് പോളിങ്​ സാമഗ്രികൾ സ്വീകരിക്കാനായി ഉദ്യോഗസ്ഥർക്ക് നൽകിയിരുന്നത്. എന്നാൽ, വിതരണത്തിലെ പ്രശ്നം മൂലം പലർക്കും മണിക്കൂറോളം നേരം കാത്തുനിൽക്കേണ്ടിയും വന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story