കലാശെക്കാട്ടിൻെറ ആവേശമില്ലാതെ ട്രാഫിക് സർക്കിൾ കാസർകോട്: തെരഞ്ഞെടുപ്പ് പ്രചാരണത്തിൻെറ കലാശക്കൊട്ടിന് പുതിയ ബസ്സ്റ്റാൻഡ് പരിസരത്തെ സെഞ്ച്വറി പാർക്കിനകത്തുനിന്നും താഴെ നഗരസഭ സർക്കിളിലേക്ക് നോക്കിയാൽ പ്രചാരണത്തിൻെറ ചൂടും ചൂരും അറിയുമായിരുന്നു. മൂന്നു മുന്നണികൾ വട്ടംകറങ്ങി ആവേശം വിതറി കൊടികൾ വീശി കടന്നുപോയ ചിത്രം ഏറെ രസകരവും ആവേശകരവുമായിരുന്നു. കലാശക്കൊട്ടിലെ 'കൂട്ടപ്പൊരിച്ചിൽ' എന്ന വാക്കിൻെറ യഥാർഥ അർഥം ലഭിക്കണമെങ്കിൽ പ്രചാരണം അവസാനിക്കുന്ന ദിവസം കാസർകോട് നഗരത്തിലെ ട്രാഫിക് സർക്കിളിൽ വരണം. അത്രക്കും ആവേശകരമായിരുന്നു. പതിവുപോലെ സെഞ്ച്വറി പാർക്കിലെ അപ്സര ഫാൻസി ഹോൾസെയിൽ കടയിലെ ജീവനക്കാരും പാർട്ണർമാരുമായ സിനാൻ സുബൈർ, സഫ്വാൻ, ഹബീബ്, അബ്ബാസ്, സുൈഹൽ,അജ്മൽ എന്നിവർ ഇത്തവണയും ട്രാഫിക് സർക്കിളിലേക്ക് നോക്കി, ഒന്നും കാണാനായില്ല. പതിവ് ഗതാഗതം മാത്രം. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ട്രാഫിക് സർക്കിൾ കാണാൻ ഏറെ രസകരമായിരുന്നു. ഇത്തവണ ശൂന്യമാണ്. ഞങ്ങൾ ഏറെ കൗതുകത്തോടെ നോക്കിനിന്നയിടത്ത് തെരഞ്ഞെടുപ്പിൻെറ ഒരു അലയൊലിയും കാണാനില്ല -ജീവനക്കാർ പറയുന്നു. കോവിഡ് ചട്ടമനുസരിക്കേണ്ടതിനാൽ ആരും കൂട്ടംചേരാൻ തയാറാകില്ലെന്ന് സമീപത്തെ പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. traffic circle പ്രചാരണം സമാപിച്ച ഇന്നലെ ആറുമണിയോടെ പുതിയ ബസ്സ്റ്റാൻഡ് ട്രാഫിക് സർക്കിൾ. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കലാശക്കൊട്ട് നടന്നയിടമാണിത്.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Dec 2020 11:58 PM GMT Updated On
date_range 2020-12-13T05:28:44+05:30കലാശെക്കാട്ടിെൻറ ആവേശമില്ലാതെ ട്രാഫിക് സർക്കിൾ
text_fieldsNext Story