Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightകാടൻ കുഞ്ഞമ്പു...

കാടൻ കുഞ്ഞമ്പു അനുസ്മരണത്തിനായി സ്വരുക്കൂട്ടിയ തുക തെരഞ്ഞെടുപ്പ്​ പ്രചാരണത്തിന്

text_fields
bookmark_border
കാഞ്ഞങ്ങാട്: കമ്യൂണിസ്​റ്റ്​ പാർട്ടി പ്രവർത്തകനും കിസാൻസഭ നേതാവുമായ കാടൻ കുഞ്ഞമ്പുവി​ൻെറ പതിനാലാം ചരമ വാർഷിക ദിനത്തോടനുബന്ധിച്ച് ഡിസംബർ 25ന് നടത്താനിരുന്ന അനുസ്മരണ ചടങ്ങ് കോവിഡ് പശ്ചാത്തലത്തിൽ മാറ്റിവെച്ചു. അനുസ്​മരണ ചടങ്ങിന്​ സ്വരുക്കൂട്ടിയ തുക എൽ.ഡി.എഫ് അജാനൂർ പഞ്ചായത്ത് ഒന്നാം വാർഡ് സ്ഥാനാർഥി പി. മിനിയുടെ തെരഞ്ഞെടുപ്പ്​ പ്രചാരണ പരിപാടിക്ക് വിനിയോഗിക്കുന്നതിനായി കുഞ്ഞമ്പുവി​ൻെറ ഭാര്യ കരിമ്പിൽ കുഞ്ഞമ്മാറമ്മ സി.പി.ഐ ലോക്കൽ സെക്രട്ടറി എ. തമ്പാന് കൈമാറി. രാമഗിരി ബ്രാഞ്ച് സെക്രട്ടറി ടി.വി. രാജൻ, ടി. ലോഹിതാക്ഷൻ, കാടൻ കൃഷ്ണൻ, കുടുംബാംഗങ്ങൾ തുടങ്ങിയവർ സംബന്ധിച്ചു. അരിവാൾ കതിർ അടയാളത്തിലാണ് പി. മിനി അജാനൂർ പഞ്ചായത്തിൽ ഒന്നാം വാർഡിൽ എൽ.ഡി.എഫ് സ്ഥാനാർഥിയായി ജനവിധി തേടുന്നത്. മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗം കൂടിയായ പി. മിനി മഹിള സംഘം കാഞ്ഞങ്ങാട് മണ്ഡലം സെക്രട്ടറിയാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story