കാഞ്ഞങ്ങാട്: തദ്ദേശ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ നാട്ടിൻപുറങ്ങളിൽ പതിവ് കോർണർ യോഗങ്ങളും കുടുംബയോഗങ്ങളും പേരിന് മാത്രമായി. പ്രചാരണ പ്രവർത്തനങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ കലാശക്കൊട്ടിലെത്തിച്ചാണ് പ്രമുഖ സ്ഥാനാർഥികളെല്ലാം തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്നത്. നാട്ടിൻപുറങ്ങളിൽ ഇക്കുറി ഫ്ലക്സ്, ചുവരെഴുത്ത് എന്നിവ കുറവാണ്. അതേസമയം, സമൂഹ മാധ്യമങ്ങളിൽ വ്യത്യസ്ത നിറത്തിലും തരത്തിലുമുള്ള പോസ്റ്ററുകളും വിഡിയോകളും പങ്കുവെച്ച് വോട്ടുപിടിത്തം തകർക്കുകയാണ്. മുൻ കാലങ്ങളിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിൻെറ അവസാന നാളുകളിൽ ഓരോ കവലകളിലും വിവിധ രാഷ്ട്രീയ പാർട്ടികളുടെ കോർണർ യോഗങ്ങൾ നടക്കുമായിരുന്നു. ഇക്കുറി കോവിഡ് മാനദണ്ഡമുള്ളതിനാൽ നടക്കുന്നില്ല. ഇതിൻെറ കുറവ് പരിഹരിക്കാൻ പ്രമുഖ കക്ഷികളെല്ലാം ഓൺലൈൻ യോഗങ്ങൾ വിളിച്ചുചേർത്തും വാട്സ് ആപ്, ഫേസ്ബുക്ക് എന്നീ സാധ്യതകൾ ഉപയോഗിച്ചും ഓരോ വോട്ടർമാരിലേക്കും പ്രചാരണമെത്തിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. സംസ്ഥാനതല നേതാക്കളെ വരെ ഉപയോഗിച്ച് വോട്ട് അഭ്യർഥിക്കുന്ന വിഡിയോ ക്ലിപ് വാട്സ് ആപ് നമ്പറുകളിൽ പങ്കുവെക്കാൻ പ്രമുഖ കക്ഷികൾക്കെല്ലാം സോഷ്യൽ മീഡിയ ടീം തന്നെ ഓരോ വാർഡുകളിലും പ്രവർത്തിച്ചുവരുന്നുണ്ട്. തെരഞ്ഞെടുപ്പ് ദിവസവും രാവിലെ തന്നെ വോട്ട് െചയ്യാൻ മറക്കല്ലേ ചെയ്യുേമ്പാൾ ചിഹ്നം ഓർക്കണമേ എന്ന അഭ്യർഥനയും അയക്കാനുള്ള പദ്ധതികൾ സോഷ്യൽ മീഡിയ ടീം നടത്തിവരുന്നുണ്ട്.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Dec 2020 12:00 AM GMT Updated On
date_range 2020-12-11T05:30:39+05:30കൊട്ടിക്കലാശം ഇത്തവണ സമൂഹ മാധ്യമങ്ങളിൽ
text_fieldsNext Story