വള്ളംകളിക്ക് നെഹ്റുവിൻെറ പേര് നല്‍കിയത് ഏതു കായികയിനത്തിൽ പങ്കെടുത്തിട്ടാണെന്ന് മുരളീധരന്‍ കാസര്‍കോട്: രാജീവ് ഗാന്ധി ബയോടെക്‌നോളജി സൻെററിൻെറ രണ്ടാമത്തെ കാമ്പസിന് ഗോള്‍വാള്‍ക്കറുടെ പേര് നല്‍കുന്നതിനെന്ത് അയോഗ്യതയാണുള്ളതെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍. നെഹ്‌റു ട്രോഫി വള്ളംകളിക്ക് ജവഹര്‍ലാല്‍ നെഹ്റുവിൻെറ പേര് കൊടുത്തത് നെഹ്‌റു ഏതു കായിക വിനോദത്തില്‍ പങ്കെടുത്തിട്ടാണെന്നും മുരളീധരന്‍ ചോദിച്ചു. കാസർകോട്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബനാറസ് ഹിന്ദുസര്‍വകലാശാലയിലെ സുവോളജി പ്രഫസര്‍ ആയിരുന്നു ഗോള്‍വാള്‍ക്കര്‍. മറൈന്‍ ബയോളജിയില്‍ പിഎച്ച്.ഡി ചെയ്യുന്നതിനിടെ പഠനം മതിയാക്കിയാണ് ആർ.എസ്.എസിലേക്കെത്തിയത്. ഗോള്‍വാള്‍ക്കറുടെ പേര് ഇടാന്‍ പറ്റില്ലെങ്കില്‍ രാജ്യദ്രോഹക്കുറ്റത്തിന് ജയിലില്‍ കിടന്ന കേരളത്തിലെ ഒരു ഇടതുപക്ഷ നേതാവിൻെറ പേരും കേരളത്തിലെ ഒരു സ്ഥാപനങ്ങള്‍ക്കും ഇടാന്‍ സാധിക്കില്ലല്ലോയെന്നും മന്ത്രി പറഞ്ഞു. സ്വര്‍ണക്കടത്ത് കേസിൽ അന്വേഷണം പൂര്‍ത്തിയാക്കിയെന്ന് അന്വേഷണ ഏജന്‍സികള്‍ പറയുന്നതുവരെ അന്വേഷണം തുടരുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സര്‍ക്കാറിനെ അട്ടിമറിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിൻെറ തെളിവ് പുറത്തുവിടാന്‍ മുഖ്യമന്ത്രി പിണറായി വിജയൻ തയാറാകണം. കേന്ദ്ര ഏജന്‍സികള്‍ എവിടെയും സംസ്ഥാന സര്‍ക്കാറുകളെ അട്ടിമറിക്കാന്‍ നീക്കം നടത്തിയിട്ടില്ല. ഊരാളുങ്കല്‍ സൊസൈറ്റിക്ക് എതിരെയുള്ള അന്വേഷണമാണോ മുഖ്യമന്ത്രിയെ അസ്വസ്ഥനാക്കുന്നതെന്നും കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ കുതിരകയറിയാല്‍ അന്വേഷണം അവസാനിപ്പിക്കുമെന്നാരും കരുതേണ്ടെന്നും മുരളീധരന്‍ പറഞ്ഞു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Dec 2020 12:00 AM GMT Updated On
date_range 2020-12-07T05:30:45+05:30വള്ളംകളിക്ക് നെഹ്റുവിെൻറ പേര് നല്‍കിയത് ഏതു കായികയിനത്തിൽ പങ്കെടുത്തിട്ടാണെന്ന് മുരളീധരന്‍
text_fieldsNext Story