ചെറുവത്തൂർ: പരിമിതികൾ നീന്തിക്കടക്കാൻ മക്കൾക്ക് താങ്ങും തണലും കരുത്തും പകർന്ന രക്ഷിതാക്കളുടെ അനുഭവങ്ങൾ പങ്കുവെക്കൽ വേറിട്ടതായി. ലോക ഭിന്നശേഷി ദിനാചരണത്തിൻെറ ഭാഗമായി സമഗ്രശിക്ഷ ചെറുവത്തൂർ ബി.ആർ.സി സംഘടിപ്പിച്ച വെബിനാറിലാണ് വിജയവഴിയിലേക്ക് നടന്നുകയറിയ ഭിന്നശേഷിക്കാരായ കുട്ടികളുടെ രക്ഷിതാക്കൾ വികാരതീവ്രത മുറ്റിനിന്ന അനുഭവങ്ങൾ അയവിറക്കിയത്. ലക്ഷ്യത്തിലേക്കുള്ള പാതയിൽ കാലിടറുമ്പോഴൊക്കെ മുന്നിൽ ഞങ്ങളുണ്ടെന്ന് ഓർമപ്പെടുത്തി പിച്ചനടത്തിച്ച അനുഭവങ്ങളാണ് ഓരോ അച്ഛനമ്മമാർക്കും പറയാനുണ്ടായിരുന്നത്. ഭിന്നശേഷിക്കാരായ കുട്ടികൾക്ക് എന്നും ഒപ്പമുണ്ടെന്ന് ഉറപ്പിച്ചുപറഞ്ഞ് ഉശിരുപകർന്ന സമഗ്ര ശിക്ഷയിലെ അധ്യാപികമാരെയും പൊതുസമൂഹത്തെയും രക്ഷിതാക്കൾ നിറകണ്ണുകളോടെ ഓർത്തെടുത്തു. കാസർകോട് ഡയറ്റ് പ്രിൻസിപ്പൽ ഡോ.എം. ബാലൻ വെബിനാർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രോഗ്രാം കോഓഡിനേറ്റർ വി. എസ്.ബിജുരാജ് അധ്യക്ഷത വഹിച്ചു. സംസ്ഥാനത്താദ്യമായി ഗൃഹാധിഷ്ഠിത പഠനത്തിലൂടെ യു.എസ്.എസ് നേടിയ കുട്ടമത്ത് ഗവ.ഹയർസെക്കൻഡറി സ്കൂളിലെ എട്ടാം തരം വിദ്യാർഥിനി കെ. നേഹയുടെ രണ്ടാമത്തെ കവിത സമാഹാരമായ 'പുഴകൾ പറയുന്നത്' കവി സി.എം. വിനയചന്ദ്രൻ പ്രകാശനം ചെയ്തു. സമഗ്ര ശിക്ഷ ജില്ല പ്രോജക്ട് കോഓഡിനേറ്റർ പി. രവീന്ദ്രൻ, ഉപജില്ല വിദ്യാഭ്യാസ ഓഫിസർ കെ.ജി. സനൽഷ എന്നിവർ മുഖ്യാതിഥികളായി. ഡയറ്റ് െലക്ചറർ പി.വി. വിനോദ് കുമാർ മോഡറേറ്ററായിരുന്നു. സിനിമ നടൻ ഉണ്ണിരാജ് ചെറുവത്തൂർ, സതി കൊടക്കാട് എന്നിവരും രക്ഷിതാക്കൾക്കൊപ്പം ചേർന്നു. പി.വി. പ്രകാശൻ, കെ. ദീപ, കെ. നിഷ, സുനിത, വിനോദ്, നിഷ, ഭുവനചന്ദ്രൻ,നാരായണൻ, സന്ധ്യ, തഹ്സീന എന്നിവർ അനുഭവങ്ങൾ പങ്കുവെച്ചു. ബി.ആർ.സി ട്രെയിനർ അനൂപ് കുമാർ കല്ലത്ത്, സ്പെഷൽ എജുക്കേറ്റർ പി.കെ. ഷാനിബ എന്നിവർ സംസാരിച്ചു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Dec 2020 11:59 PM GMT Updated On
date_range 2020-12-05T05:29:44+05:30രക്ഷിതാക്കൾ മനസ്സ് തുറന്നു; പ്രതിസന്ധികളെ അതിജീവിച്ച മക്കളുടെ ജീവിതാുഭവങ്ങളുമായി
text_fieldsNext Story