Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightകോടോം ബേളൂർ:...

കോടോം ബേളൂർ: ഇടതുകോട്ടയിൽ ഭരണതുടർച്ചയുണ്ടാകുമോ?

text_fields
bookmark_border
കാഞ്ഞങ്ങാട്​: ആദിവാസി വിഭാഗത്തിൽപെടുന്നവർ തിങ്ങിപ്പാർക്കുന്ന വിവിധ കോളനികൾ ഉൾപ്പെടുന്ന കോടോം ബേളൂർ പഞ്ചായത്തിൽ ഭരണതുടർച്ചക്കായി എൽ.ഡി.എഫും സീറ്റ്​ നില ഏത്​ വിധേനയും വർധിപ്പിക്കുമെന്ന ലക്ഷ്യത്തോടെ യു.ഡി.എഫും മത്സരരംഗത്തെത്തിയതോടെ ഇവിടെ പോരാട്ടം ശക്​തമായി. കഴിഞ്ഞ തവണ ആകെയുള്ള 19 വാർഡുകളിൽ 14 വാർഡുകളും സ്വന്തമാക്കിയാണ്​ എൽ.ഡി.എഫ്​ അധികാരത്തിലെത്തിയത്​. നാല്​ വാർഡുകളിൽ മാത്രമാണ്​ യു.ഡി.എഫിന്​ മേൽക്കൈ നേടാനായത്​. ഒരു വാർഡിൽ ബി.ജെ.പിയും വിജയം കണ്ടു. ഇക്കുറി കേരള കോൺഗ്രസ്​ മാണി വിഭാഗം കൂടി എൽ.ഡി.എഫിനൊപ്പം ചേർന്നതോടെ കുടിയേറ്റ കർഷകർ കൂടി താമസിക്കുന്ന പഞ്ചായത്തിൽ യു.ഡി.എഫിന്​ കരുത്ത്​ നഷ്​ടപ്പെട്ടില്ലെന്ന്​ തെളി​യിക്കേണ്ട ബാധ്യത കൂടിയുണ്ട്​ യു.ഡി.എഫിന്​. യു.ഡി.എഫി​ൻെറ സിറ്റിങ്​ സീറ്റായ നായ്​ക്കയത്ത്​ ജോസഫ്​ വിഭാഗത്തിന്​ സീറ്റ്​ നൽകി അവരുടെ പൂർണ പിന്തുണ ഉറപ്പിക്കാനും എൽ.ഡി.എഫ്​ നീക്കം നടത്തി. കഴിഞ്ഞ തവണ എസ്​.സി സംവരണമായിരുന്ന പഞ്ചായത്ത്​ പ്രസിഡൻറ്​ സ്ഥാനം ഇക്കുറി വനിത സംവരണമാണ്​. സംസ്ഥാന സർക്കാറി​ൻെറയും പഞ്ചായത്തി​ൻെറ തനത്​ ഫണ്ട്​ ഉപയോഗിച്ച്​ നടത്തിയ വികസന പ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടിയാണ്​ എൽ.ഡി.എഫ്​ ഇക്കുറി വോട്ട്​ തേടുന്നത്​. കുടിലുകളും കൂരകളും നിറഞ്ഞ പഞ്ചായത്തിൽ വികസനമെത്തിനോക്കിയില്ലെന്നാണ്​ യു.ഡി.എഫ്​ വാദം. ഉമ്മൻ ചാണ്ടി ഉൾപ്പെടെയുള്ള യു.ഡി.എഫ്​ ഉന്നത നേതാക്കൾ മലയോര മേഖലയിൽ പ്രചാരണത്തിനെത്തുന്നതോടെ ജോസഫ്​ വിഭാഗത്തിലെ അണികൾ ​യു.ഡി.എഫി​നോടൊപ്പം ചേർന്നുനിൽക്കുമെന്ന് തന്നെയാണ്​ നേതൃത്വത്തി​ൻെറ കണക്കുകൂട്ടൽ. എന്നാൽ, പ്രാദേശിക വികാരം എൽ.ഡി.എഫിന്​ അനുകൂലമാണെന്നാണ്​ ​ നേതൃത്വം അവകാശപ്പെടുന്നത്​. എൽ.ഡി.എഫിനകത്ത്​ സ്ഥാനാർഥി നിർണയത്തെ ചൊല്ലിയുണ്ടായ തർക്കങ്ങളും മുതലെടുക്കാമെന്നാണ്​ യു.ഡി.എഫി​ൻെറ കണക്കുകൂട്ടൽ. ഓരോ വാർഡിലും തങ്ങളുടെ വോട്ടുകൾ സ്വന്തം പെട്ടിയിൽ വീഴത്തക്ക വിധത്തിലുള്ള പ്രവർത്തനമാണ്​ ബി.ജെ.പി ഇവിടെ നടത്തുന്നത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story