കാസർകോട്: തദ്ദേശ തെരഞ്ഞെടുപ്പിനുള്ള സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻെറ നിരീക്ഷകന്‍ നരസിംഹുഗാരി ടി.എല്‍. റെഡ്ഡി തിങ്കളാഴ്ച വൈകീട്ടോടെ ജില്ലയിലെത്തി. ജില്ല കലക്ടര്‍ക്കും ജില്ല പൊലീസ് മേധാവിക്കുമൊപ്പം പോളിങ് ബൂത്തുകള്‍ അദ്ദേഹം സന്ദര്‍ശിച്ചു. തിരുവനന്തപുരം കോഓപറേറ്റിവ് സൊസൈറ്റീസ് രജിസ്ട്രാറാണ്. കാസര്‍കോട് സി.പി.സി.ആര്‍.ഐ െഗസ്റ്റ് ഹൗസിലാണ് നിരീക്ഷകൻെറ ഓഫിസ് പ്രവര്‍ത്തിക്കുക. പ്രശ്‌നബാധിത ബൂത്തുകളില്‍ തെരഞ്ഞെടുപ്പ് നിരീക്ഷകനെത്തി തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയിലെ പ്രശ്‌നബാധിത ബൂത്തുകളില്‍ തെരഞ്ഞെടുപ്പ് നിരീക്ഷകന്‍ നരസിംഹുഗാരി ടി.എല്‍. റെഡ്ഡി, ജില്ല കലക്ടര്‍ ഡോ. സജിത് ബാബു, ജില്ല പൊലീസ് മേധാവി ഡി. ശില്‍പ എന്നിവരുടെ നേതൃത്വത്തില്‍ പരിശോധന നടത്തി. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തിലെ മംഗൽപാടി ഗ്രാമപഞ്ചായത്തിലെ മുട്ടം കുന്നില്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍നിന്നാണ് ബൂത്തുകളുടെ പരിശോധന ആരംഭിച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 10 വോട്ടില്‍ താഴെ മാത്രം ഭൂരിപക്ഷമുള്ളതിനാല്‍ ക്രിട്ടിക്കല്‍ വിഭാഗത്തിലാണ് ഈ സ്‌കൂളിലെ ബൂത്തുകള്‍. തുടര്‍ന്ന് മംഗൽപാടി ജി.എച്ച്.ഡബ്ല്യു.എല്‍.പി സ്‌കൂള്‍, ജി.എല്‍.പി.എസ് മുളിഞ്ച, ഗവ. ഹിന്ദുസ്ഥാനി യു.പി സ്‌കൂള്‍ കുറിച്ചിപ്പള്ള തുടങ്ങിയ സ്‌കൂളുകളിലെ ബൂത്തുകളും സന്ദര്‍ശിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 90 ശതമാനത്തിലേറെ പോളിങ് നടക്കുകയും അതില്‍ ഒരു സ്ഥാനാര്‍ഥിക്ക് മാത്രം 75 ശതമാനത്തിലെറെ വോട്ട് ലഭിക്കുകയും ചെയ്ത ബൂത്തുകള്‍, പത്തോ അതില്‍ കുറവോ വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ച ബൂത്തുകള്‍ എന്നിവയാണ് ക്രിട്ടിക്കല്‍ ബൂത്തുകള്‍. മുന്‍വര്‍ഷങ്ങളില്‍ അക്രമം റിപ്പോര്‍ട്ട് ചെയ്ത ബൂത്തുകളാണ് വള്‍നറബ്ള്‍ ബൂത്തുകള്‍.ജില്ലയില്‍ 84 ക്രിട്ടിക്കല്‍ ബൂത്തൂകളാണുള്ളത്. ഇതില്‍ 78 എണ്ണം ഗ്രാമ പഞ്ചായത്തുകളിലും ആറെണ്ണം നഗരസഭകളിലുമാണ്. 43 വള്‍നറബ്ള്‍ ബൂത്തുകളാണുള്ളത്. പരിശോധനയുടെ അടിസ്ഥാനത്തിലാണ് വോട്ടെടുപ്പിന് പൊലീസ് സുരക്ഷ കര്‍ശനമാക്കുന്നതും സി.സി.ടി.വി കാമറകള്‍ സ്ഥാപിക്കേണ്ടത് സംബന്ധിച്ചും കമീഷന്‍ തീരുമാനിക്കുക. PRD
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Dec 2020 12:01 AM GMT Updated On
date_range 2020-12-02T05:31:34+05:30തെരഞ്ഞെടുപ്പ് നിരീക്ഷകന്‍ ജില്ലയിലെത്തി
text_fieldsNext Story