Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasaragodchevron_rightപുഞ്ചപ്പാടം വിടാതെ...

പുഞ്ചപ്പാടം വിടാതെ മലപ്പ് പാടാളം കർഷകർ

text_fields
bookmark_border
ചെറുവത്തൂർ: . 2016 മുതലാണ് പിലിക്കോട് ഗ്രാമപഞ്ചായത്ത് കൃഷിഭവൻ മുഖേന പുഞ്ചപ്പാടം നെൽകൃഷി പദ്ധതിക്ക് തുടക്കം കുറിച്ചത്. മലപ്പ് പാടാളം പാടശേഖരത്തിൽ പായ ഞാറ്റടി തയാറാക്കി പൂർണമായും യന്ത്രവത്കൃത രീതിയിലായിരുന്നു നടീൽ. പിലിക്കോട് ഗ്രാമപഞ്ചായത്തി​ൻെറ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കർഷകർക്ക് വിത്ത്, വളം, കുമ്മായ വസ്തുക്കൾ, കൂലിച്ചെലവ് എന്നിവ സബ്സിഡി നിരക്കിൽ നൽകിയാണ് കൃഷി. ഇതിനോടകം പിലിക്കോട് ഗ്രാമപഞ്ചായത്തിലെ എരവിൽ, പുത്തിലോട്ട്, കണ്ണംകൈ, മാണിയാട്ട്, ആനിക്കാടി, കൊടക്കാട് എന്നീ പാടശേഖരങ്ങളിലേക്ക് പദ്ധതി വ്യാപിപിക്കാനും നെൽവയൽ തരിശ്ശിടുന്നത് ഒഴിവാക്കുന്നതിനും ഇതു മുഖേന സാധിച്ചിട്ടുണ്ട്. പദ്ധതിയുടെ പ്രയോജനം കണ്ടറിഞ്ഞ കർഷകർ കൂട്ടത്തോടെ കൃഷിയിലേക്കിറങ്ങുകയായിരുന്നു. മലപ്പ് പാതാളം പാടശേഖര ​െസക്രട്ടറി എം. തമ്പാ​ൻെറ നേതൃത്വത്തിലാണ് രണ്ടാം വിള നെൽകൃഷിക്ക് ആവശ്യമായ പായ ഞാറ്റടി തയാറാക്കിയത്. ഏഴോം 2 എന്ന വിത്താണ് ഉപയോഗിക്കുന്നത്. യന്ത്രവത്കൃത രീതിയിലുള്ള ഞാറ് നടീൽ ഉദ്ഘാടനം പിലിക്കോട് കൃഷിഭവൻ കൃഷി ഒാഫിസർ പി.വി. ജലേശൻ നിർവഹിച്ചു. എം. തമ്പാൻ, കൃഷ്ണൻ നായർ, സി. സുകുമാരൻ, പി.നാരായണൻ, എ.വി. രാധാകൃഷ്ണൻ, എം. സതീശൻ എന്നിവർ പങ്കെടുത്തു.
Show Full Article
TAGS:
Next Story