കാസർകോട്: പുതിയ അതിഥിക്ക് സി.പി.എം സമർപ്പിച്ച കാഴ്ചദ്രവ്യമാണ് കള്ളാർ ഡിവിഷൻ. യു.ഡി.എഫിലായിരിക്കെ ജില്ലയിൽ ഒരു ഡിവിഷൻപോലും മത്സരിക്കാൻ ലഭിക്കാതിരുന്ന പാർട്ടിയാണ് കേരള കോൺഗ്രസ്-എം. എന്നാൽ, എൽ.ഡി.എഫിലേക്ക് കടന്നുവന്നപ്പോൾ നൽകിയത് സി.പി.എമ്മിൻെറ സിറ്റിങ് സീറ്റ്. അതും യു.ഡി.എഫിൽനിന്ന് എൽ.ഡി.എഫിൻെറ ഇ. പത്മാവതി കഴിഞ്ഞ തവണ പിടിച്ചെടുത്തത്. 700ഒാളം ഗ്രാമ പഞ്ചായത്ത് വാർഡുകളുള്ള ജില്ലയിൽ ചിഹ്നത്തിലും അല്ലാതെയും 15 സീറ്റിൽ മാത്രം മത്സരിക്കുന്ന പാർട്ടിക്ക് എട്ടു സിറ്റിങ് സീറ്റുകളിൽ ഒന്ന് നൽകിയതിൽ സി.പി.എമ്മിൻെറ ജോസ് കെ. മാണി പ്രേമം അടങ്ങിയിരിക്കുന്നുണ്ട്. ഇതിൽ അണികൾക്ക് ദഹിക്കായ്കയുമുണ്ട്. ഇ. പത്മാവതിയുടെ സാന്നിധ്യംകൊണ്ടുണ്ടായ മുന്നാക്ക വോട്ടുകളാണ് കള്ളാർ ജയിക്കാൻ കാരണമെന്ന് വിലയിരുത്തിയിരുന്നു. എന്നാൽ, പുതിയ വോട്ടുകൾകൊണ്ട് അതിനെ മറികടക്കാമെന്ന് സി.പി.എം വിലയിരുത്തുന്നു. ജോസ് കെ. മാണി വിഭാഗത്തിൻെറ സ്ഥാനാർഥി ഷിനോജ് ചാക്കോ യൂത്ത് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി, വ്യാപാരി വ്യവസായി ഏകോപന സമിതി എന്നീ നിലകളിൽ മണ്ഡലത്തിൽ പരിചിതനാണ്. 1050 വോട്ടിൻെറ ഭൂരിപക്ഷമായിരുന്നു കഴിഞ്ഞ തവണ എൽ.ഡി.എഫിന് ലഭിച്ചത്. മറുവശത്ത് യു.ഡി.എഫിൽ ഡി.സി.സി ജനറൽ സെക്രട്ടറി വിനോദ്കുമാർ പള്ളയിൽവീടാണ് സ്ഥാനാർഥി. കള്ളാർ ഡിവിഷൻ പരിധിയിൽ യഥേഷ്ടം കോൺഗ്രസ് നേതാക്കൾ ഉണ്ടായിരുന്നിട്ടും കാഞ്ഞങ്ങാടുനിന്നും വിനോദിനെ ഇറക്കിയതിൽ ഡിവിഷൻ പരിധിയിലെ നേതാക്കളിൽ അതൃപ്തിയുണ്ട്. എന്നാൽ, പത്മാവതിയെ സ്വാധീനിച്ച സാമൂഹിക ഘടകം വിനോദിനെ തുണക്കുമെന്ന വിശ്വാസമാണ് യു.ഡി.എഫിന്. മുഴുവൻ സമയ പൊതുപ്രവർത്തകനാണ് വിനോദ്കുമാർ. സുപരിചിതനായ സ്ഥാനാർഥികൂടിയാണ് എന്നത് വിനോദിനുള്ള പ്രധാന ഘടകമാണ്. കള്ളാർ ജയിക്കേണ്ടത് എൽ.ഡി.എഫിന് ജില്ലപഞ്ചായത്ത് ഭരണത്തിലേക്കുള്ള പ്രധാന ആവശ്യമാണ്. ബി.ജെ.പിയുടെ സ്ഥാനാർഥി എ. സുകുമാരൻ എന്ന സുകുമാരൻ കാലിക്കടവാണ്. ജില്ലയിെല അറിയപ്പെടുന്ന ചെസ് കളിക്കാരൻകൂടിയാണ് സുകുമാരൻ. പെരുമ്പറ ചിഹ്നത്തിൽ മത്സരിക്കുന്ന ചിണ്ടൻകുഞ്ഞി കൊട്ടോടി കൂടി കള്ളാർ ഡിവിഷനിൽ മത്സരിക്കുന്നുണ്ട്. കോടോം ബേളൂര്‍ - 13 വാർഡുകൾ, കള്ളാറിലെ 14 വാർഡുകൾ, പനത്തടിയിലെയും ബളാലിലെയും ഏഴുവീതം വാർഡുകൾ ചേർന്ന് 41 ഗ്രാമ പഞ്ചായത്തുകളാണ് ജില്ല പഞ്ചായത്ത് കള്ളാർ ഡിവിഷനിലുള്ളത്. kalikkadavu sukumaran BJP Shinoj Chacko LDF Vinidkumar PV UDF
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Dec 2020 12:00 AM GMT Updated On
date_range 2020-12-01T05:30:32+05:30ജില്ല പഞ്ചായത്ത് കള്ളാർ ഡിവിഷൻ: ഇവിടെ രണ്ടില തളിർക്കുമോ?
text_fieldsNext Story