കാസർകോട്: മുഖ്യമന്ത്രി പൊളിറ്റിക്കൽ സെക്രട്ടറി മുഖേന ക്രൈംബ്രാഞ്ച് സംഘത്തിന് നൽകിയ നിർദേശത്തെ തുടർന്നാണ് ഒരു നോട്ടീസ് പോലും നൽകാതെ എം.സി. ഖമറുദ്ദീൻ എം.എൽ.എയെ അറസ്റ്റ് ചെയ്തതെന്ന് മുസ്ലിം ലീഗ് ജില്ല ജനറൽ സെക്രട്ടറി എ. അബ്ദുറഹിമാൻ. ഫാഷൻ ഗോൾഡ് ജ്വല്ലറി നിക്ഷേപകരുടെ പരാതിയുടെ അടിസ്ഥാനത്തിലല്ല എം.സി.ഖമറുദ്ദീൻ എം.എൽ.എയെ അറസ്റ്റ് ചെയ്തിട്ടുള്ളത്. രാഷ്ട്രീയ വൈരാഗ്യത്തിൻെറ പേരിൽ അധികാരമുപയോഗിച്ച് മുസ്ലിം ലീഗ് നേതാക്കളെ സി.പി.എം വേട്ടയാടുന്നതിൻെറ ഭാഗമാണത്. ഹൃദയസംബന്ധമായ അസുഖം മൂലം ചികിത്സയിലായിരുന്ന ഖമറുദ്ദീനെ മതിയായ ചികിത്സ നൽകുന്നതിന് പകരം ആശുപത്രിയിൽനിന്നും നിർബന്ധപൂർവം ഡിസ്ചാർജ് ചെയ്ത് ജയിലിലേക്കയച്ചത് സി.പി.എം നേതാക്കളുടെ സമ്മർദം മൂലമാണ്. ഇത് മനുഷ്യത്വരഹിതവും ക്രൂരവുമായ നടപടിയാണ്. പൊലീസിൽ പ്രത്യേകമായി സി.പി.എം സേനയുണ്ടാക്കി രാഷ്ട്രീയ പ്രതിയോഗികളെ അന്യായമായി പീഡിപ്പിക്കാൻ മുഖ്യമന്ത്രി നേരിട്ട് നിർദേശം നൽകിയിരിക്കുകയാണ്. ലോകാവസാനം വരെ സി.പി.എം തന്നെ കേരളം ഭരിക്കുമെന്ന മട്ടിലാണ് ചില പൊലീസ് ഉദ്യോഗസ്ഥർ പെരുമാറുന്നത്. ഇത്തരം ഉദ്യോഗസ്ഥർ കാലത്തിൻെറ ചുവരെഴുത്ത് വായിക്കാൻ തയാറാവണമെന്ന് അബ്ദുറഹ്മാൻ പറഞ്ഞു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Nov 2020 11:58 PM GMT Updated On
date_range 2020-11-28T05:28:03+05:30ഫാഷൻ ഗോൾഡ് കേസിൽ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി ഇടപെടുന്നു -മുസ്ലിം ലീഗ്
text_fieldsNext Story