Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightകൂനിന്മേൽ കുരു;...

കൂനിന്മേൽ കുരു; പടന്നയിൽ കോൺഗ്രസിന് രണ്ടിടങ്ങളിൽ വിമത സ്ഥാനാർഥികൾ

text_fields
bookmark_border
പടന്ന: പടന്നയിൽ ലീഗുമായുള്ള സീറ്റ് വിഭജന ചർച്ചകൾ എങ്ങുമെത്താത്ത നിലയിൽ ഒറ്റക്ക് മത്സരിക്കേണ്ടുന്ന സാഹചര്യം അനുഭവിക്കുന്ന കോൺഗ്രസിന് തലവേദന തീർത്ത് വിമത സ്ഥാനാർഥികളും. പടന്ന ഗ്രാമ പഞ്ചായത്ത് മുൻ വൈസ് പ്രസിഡൻറും യൂത്ത്‌ കോൺഗ്രസ്​ മണ്ഡലം പ്രസിഡൻറുമാണ് കോൺഗ്രസ്​ ഔദ്യോഗിക സ്ഥാനാർഥികൾക്കെതിരെ പത്രിക നൽകിയത്. കഴിഞ്ഞ ഭരണ സമിതി വൈസ് പ്രസിഡൻറായിരുന്ന ടി.കെ. സുബൈദ കഴിഞ്ഞ തവണ തെരഞ്ഞെടുക്കപ്പെട്ട 12ാം വാർഡിലും യൂത്ത് കോൺഗ്രസ്​ പ്രസിഡൻറ്​ എ.ജി. ഖമറുദ്ദീൻ 10ാം വാർഡിലുമാണ് പത്രിക നൽകിയിരിക്കുന്നത്. രണ്ടു വാർഡുകളും നിലവിൽ കോൺഗ്രസി​ൻെറ സിറ്റിങ്​ സീറ്റാണ്. സുബൈദക്കെതിരെ പാർട്ടി തീരുമാനം അംഗീകരിച്ചില്ലെന്ന് ആരോപിച്ച് യു.ഡി.എഫ്. കഴിഞ്ഞ ഭരണ സമിതിയിൽ അവിശ്വാസം കൊണ്ടുവന്നിരുന്നു. പ്രമേയം പരാജയപ്പെട്ടുവെങ്കിലും അന്ന് തൊട്ടേ മുന്നണിയിൽ അസ്വാരസ്യത്തിന് അത് കാരണമായിരുന്നു. ഇതി​ൻെറ തുടർച്ചയായി ലീഗുമായുള്ള സീറ്റ് വിഭജന ചർച്ച വഴിമുട്ടി നിൽക്കേയാണ് സുബൈദക്ക്​ സ്ഥാനാർഥിത്വം നിഷേധിക്കപ്പെട്ടത്. മാച്ചിക്കാട്ടെ കോൺഗ്രസ്​ പ്രവർത്തക വി.ആശാലതയും 12ാം വാർഡിൽ പത്രിക നൽകിയിട്ടുണ്ട്. 10ാം വാർഡിൽ സ്ഥാനാർഥി ബാഹുല്യം കാരണം സ്ഥാനാർഥിയെ നറുക്കെടുപ്പിലൂടെയാണ് തെരഞ്ഞെടുത്തിരുന്നത്. ഇത് പാർട്ടി തീരുമാനത്തിന് വിരുദ്ധമാണെന്ന് ആരോപിച്ച് എ വിഭാഗം നേതൃത്വത്തിന് പരാതി നൽകിയിരുന്നു. എന്നാൽ, പരാതി അംഗീകരിക്കാത്ത സാഹചര്യത്തിലാണ് യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ്​ പത്രിക നൽകിയത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story