Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightസ്ഥാനാർഥി പട്ടികയിലെ...

സ്ഥാനാർഥി പട്ടികയിലെ യുവരക്തങ്ങൾ

text_fields
bookmark_border
'കുട്ടി'നേതാക്കൾ @ കാസർകോട്​ കാസർകോട്​: ഇത്തവണ തെരഞ്ഞെടുപ്പിൽ 'കുട്ടി'നേതാക്കളും തെരഞ്ഞെടുപ്പ്​ ഗോദയിൽ സജീവമാണ്​. യുവാക്കളുടെ പ്രാതിനിധ്യത്തിന്​ മുന്നണികൾ കൂടുതൽ പരിഗണന നൽകിയതോടെയാണ്​ വിദ്യാർഥികളും വിദ്യാർഥി സംഘടന നേതാക്കളും കന്നിയങ്കത്തിനായി മത്സരത്തിനിറങ്ങിയത്​. പഞ്ചായത്ത്​, ബ്ലോക്ക്​ പഞ്ചായത്ത്​, നഗരസഭ തലങ്ങളിൽ യുവനിര സജീവമാണ്​. ജില്ലയിലെ എറ്റവും പ്രായം കുറഞ്ഞ മത്സരാർഥി പടന്ന പഞ്ചായത്തിലെ അഞ്ചാംവാർഡിൽ മത്സരിക്കുന്ന ഷിഫ കുൽസുവാണ്​, പ്രായം 21. എസ്.എഫ്.ഐ ചെറുവത്തൂർ ഏരിയ കമ്മിറ്റി അംഗമായ ഷിഫ, പടന്ന ഫറഫ്​ കോളജിൽ മൈക്രോ ബയോളജിയിൽ മൂന്നാംവർഷ വിദ്യാർഥിനിയാണ്​. ജില്ലയിലെ 25 വയസ്സിന്​ താഴെയുള്ള മറ്റു സ്ഥാനാർഥികൾ ഇവരാണ്​: ജില്ല പഞ്ചായത്തിലേക്ക്​ 'ബേബി'യായി ഫാത്തിമത്ത്‌ ഷംന (22) കാസർകോട്​ ജില്ല പഞ്ചായത്ത്​ പെരിയ ഡിവിഷനിൽ എൽ.ഡി.എഫ്​ സ്ഥാനാർഥിയായി മത്സരിക്കുന്ന ബി.എച്ച്‌. ഫാത്തിമത്ത്‌ ഷംനക്ക്​ 22 വയസ്സാണ്​. സംസ്ഥാനത്ത്​ ജില്ല പഞ്ചായത്ത്​ ഡിവിഷനിൽ മത്സരിക്കുന്ന പ്രായം കുറഞ്ഞ സ്ഥാനാർഥിയും ഷംനതന്നെ. ബി.എ സാമ്പത്തിക ശാസ്‌ത്രം ബിരുദധാരിയാണ്​. 2018ൽ മുന്നാട്‌ പീപ്​ൾസ്‌ കോളജ്‌ യൂനിയൻ ചെയർപേഴ്‌സനായിരുന്നു. സി.പി.എം എർമാളം ബ്രാഞ്ച്‌ സെക്രട്ടറി ഹസൈനാർ ബന്നൂരി​ൻെറ മകളാണ്‌. fathimath shamna പഠനത്തി​ൻെറ ഇടവേളയിൽ ഇസ്​ഹാഖ് ​(23) ജില്ലയിലെ ബ്ലോക്ക്​ പഞ്ചായത്ത്​ ഡിവിഷനിൽ മത്സരിക്കുന്നവരിൽ ഏറ്റവും പ്രായം കുറവ്,​ 23 വയസ്സുള്ള ഇസ്​ഹാഖ്​ ചൂരിയാണ്​. കാസർകോട്​ ബ്ലോക്ക്​ പഞ്ചായത്ത്​ ആർ.ഡി നഗർ ഡിവിഷനിൽ എസ്​.ഡി.പി.​െഎ സ്ഥാനാർഥിയാണ് ഇസ്​ഹാഖ്​​. എസ്​.ഡി.പി.​െഎയുടെ വിദ്യാർഥി വിഭാഗമായ കാമ്പസ്​ ഫ്രണ്ടി​ൻെറ ജില്ല വൈസ്​ പ്രസിഡൻറാണ്. ബി.കോം പൂർത്തിയാക്കി എം.കോമിനുള്ള ഒരുക്കത്തിനിടയിലാണ്​ സ്ഥാനാർഥിത്വം വന്നത്​. മത്സരം അതിനു തടസ്സമാകില്ലെന്ന്​ ചൂരി പറയുന്നു. Isahaq chooro സി.എക്കാരി റഹിനയും (23) ഗോദയിൽ ചെറുവത്തൂർ: പിലിക്കോട് പഞ്ചായത്തിലെ യു.ഡി.എഫി​ൻെറ ഏക സീറ്റായ ചന്തേര വാർഡ് നിലനിർത്താൻ ഇത്തവണ 'പെൺകുട്ടി'യെതന്നെയിറക്കി. 23കാരിയായ ചാർട്ടേഡ് അക്കൗണ്ടൻറ് ചന്തേരയിലെ പി.കെ. റഹിനയാണ് ലീഗി​ൻെറ സ്ഥാനാർഥിയായി മത്സര രംഗത്തുള്ളത്. പ്ലസ്​ ടു കഴിഞ്ഞ്​ സി.എക്ക്​ പോയതാണ്​ റഹിന. ഭർത്താവ്​ യൂത്ത് ലീഗ് പ്രവർത്തകൻ പി.കെ.എം. സിനാൻ. നൂറുശതമാനം വിജയപ്രതീക്ഷയിലാണ് റഹിന. പടം..Rahina
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story