നീലേശ്വരം: വർഷങ്ങളായി തരിശു കിടന്ന മണ്ണുംപാറയും ഇഴകിച്ചേർന്ന സ്ഥലത്ത് കരനെൽ കൃഷിയിലൂടെ നൂറുമേനി വിളവെടുപ്പ്. നീലേശ്വരം ബ്ലോക്ക് ഖാദിഗ്രാമ വ്യവസായ സംഘത്തിൻെറ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് കരിന്തളം സർവിസ് സഹകരണ ബാങ്കിൻെറ നേതൃത്വത്തിൽ കൃഷിയിറക്കിയത്. വർഷങ്ങൾക്കു മുമ്പ് ഓട്- ഇഷ്ടിക ഫാക്ടറിക്ക് വേണ്ടി നിർമാണം പൂർത്തീകരിച്ച സ്ഥലമാണ്. ഇപ്പോൾ പുകക്കുഴൽ മാത്രമാണ് ഇവിടെ ഉള്ളത്. രണ്ട് ഏക്കർ സ്ഥലത്ത് കരനെല്ലും ശേഷിക്കുന്ന സ്ഥലത്ത് തുവര, വെണ്ട, പച്ചമുളക്, കുമ്പളം, മത്തൻ എന്നിവയും കൃഷി ചെയ്തു. പരപ്പ ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി. സുധാകരൻ കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്തു. കെ. ലക്ഷ്മണൻ അധ്യക്ഷത വഹിച്ചു. പി. ചന്ദ്രൻ, പാറക്കോൽ രാജൻ, കെ. ഗംഗാധരൻ, വി. അജിത, വി. മധുസൂദനൻ എന്നിവർ സംസാരിച്ചു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Oct 2020 11:58 PM GMT Updated On
date_range 2020-10-09T05:28:26+05:30കരിന്തളം ബാങ്ക് നെൽകൃഷിയിൽ നൂറുമേനി വിളവ്
text_fieldsNext Story