Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightകിടപ്പിലാണെങ്കിലും...

കിടപ്പിലാണെങ്കിലും കാദിർച്ചയുടെ സമരാവേശത്തിന് കുറവില്ല

text_fields
bookmark_border
ചെറുവത്തൂർ: അധികാരികളുടെ കണ്ണ് തുറപ്പിക്കാൻ ചുമരെഴുത്തിലൂടെ വിപ്ലവം നടത്തിയ കാദിർച്ചക്ക് സമരാവേശം ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല. ദിവസങ്ങൾക്ക് മുമ്പ് ഉണ്ടായ വീഴ്ചയിൽ തുടയെല്ല് പൊട്ടി മേജർ ശസ്ത്രക്രിയക്ക് വിധേയനായ ഇദ്ദേഹം ഇപ്പോൾ കൊടക്കാട് വെള്ളച്ചാലിലെ വീട്ടിൽ കിടപ്പിലാണ്. ഇന്ദിര ഗാന്ധി കാറിലൂടെ സഞ്ചരിക്കുമ്പോൾ കരിവെള്ളൂരി​ൻെറ കെട്ടിടങ്ങളിൽ അടിയന്തരാവസ്​ഥ അറബിക്കടലിൽ എന്നെഴുതിയ നങ്ങാരത്ത് അബ്​ദുൽ ഖാദർ എന്ന പോരാളിക്കാണ് ഇപ്പോൾ പരസഹായമില്ലാതെ ഒന്നും ചെയ്യാൻ കഴിയാത്തത്. ബീഡിത്തൊഴിലാളിയായി ഉപജീവനം തേടുന്ന കാലത്താണ് അബ്​ദുൽ ഖാദറി​ൻെറ നേതൃത്വത്തിൽ അടിയന്തരാവസ്​ഥക്കെതിരെയുള്ള മുദ്രാവാക്യം കരിവെള്ളൂർ ടൗണിലെ ചുമരുകളിൽ നിറക്കുന്നത്. കാലത്തെ അതിജീവിച്ച് വർഷങ്ങളോളം കിടന്ന ആ അക്ഷരങ്ങൾ അടുത്ത കാലത്ത് കെട്ടിടം പൊളിച്ചുനീക്കിയതിനെ തുടർന്നാണ് അപ്രത്യക്ഷമായത്. ഇന്ത്യ ഈസ് നോട്ട് ഇന്ദിരയെന്ന് കുമ്മായംകൊണ്ട് കുറിച്ചിട്ട അക്ഷരങ്ങളും നാട്ടുകാരുടെ മനസ്സിൽ ഇന്നുമുണ്ട്. ജാതി, മത ചിന്തകൾ പിടിമുറുക്കിയ കാലത്ത് കല്യാണിയെ ജീവിത സഖിയാക്കുകയും മാതൃകാപരമായ ജീവിതം നയിച്ചുവരുകയും ചെയ്ത അബ്​ദുൽ ഖാദർ പുതിയ തലമുറക്ക് പാഠപുസ്തകം കൂടിയാണ്. ട്രേഡ് യൂനിയൻ നേതാവായും പ്രവർത്തിച്ച് ജീവിതം മുഴുവൻ നാടിന് സമർപ്പിച്ച ഇദ്ദേഹത്തിന് സമ്പാദ്യമായി ഒന്നുമില്ല. ശസ്ത്രക്രിയക്കും തുടർ ചികിത്സക്കുമായി വൻ തുക ചെലവായി. അബ്​ദുൽ ഖാദറിനെ പഴയ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ നാട്ടുകാർ ചികിത്സ കമ്മിറ്റി രൂപവത്​കരിച്ച് കർമനിരതരായിട്ടുണ്ട്. chr abdulkader അബ്​ദുൽ ഖാദിർ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story