Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Oct 2020 11:59 PM GMT Updated On
date_range 6 Oct 2020 11:59 PM GMTമത്സ്യത്തൊഴിലാളിക്ക് വീടൊരുക്കി നൽകി
text_fieldsbookmark_border
കാഞ്ഞങ്ങാട്: നിർധന കുടുംബാംഗമായ മത്സ്യത്തൊഴിലാളിക്ക് ഡി.വൈ.എഫ്.ഐ വീട് നിർമിച്ചു നൽകി. 2013 സര്‍ക്കാര്‍ മത്സ്യത്തൊഴിലാളികള്‍ക്കായി അനുവദിച്ച വീട് സാമ്പത്തിക ബുദ്ധിമുട്ട് കാരണം പൂര്‍ത്തീകരിക്കാന്‍ കഴിയാതെവന്ന അജാനൂരിലെ മുല്ലയ്ക്കാണ് ഡി.വൈ.എഫ്.ഐ വീട് പണി പൂർത്തീകരിച്ച് നൽകിയത്. അജാനൂര്‍ പ്രവാസി കൂട്ടായ്മയും നാട്ടുകാരും ചേര്‍ന്ന് എട്ടുലക്ഷം രൂപ ചെലവഴിച്ച് നിര്‍മിച്ച വീടിൻെറ താക്കോല്‍ദാനം എം. രാജഗോപാലന്‍ എം.എൽ.എ നിര്‍വഹിച്ചു. ബ്രാഞ്ച് സെക്രട്ടറി കെ.എ. മണികണ്ഠന് അധ്യക്ഷത വഹിച്ചു. കാറ്റാടി കുമാരന്, എം.കെ. കമലാക്ഷന്‍, പ്രിയേഷ് കാഞ്ഞങ്ങാട്, വിപിന്‍ കാറ്റാടി, പാര്‍വതി നാരായണന്, സന്തോഷ് കാറ്റാടി എന്നിവര്‍ സംബന്ധിച്ചു. പി. സന്ദീപ് സ്വാഗതം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story