പൊതുമരാമത്ത് വകുപ്പിൻെറ സാങ്കേതിക അനുമതിയായി ചെറുവത്തൂർ: വി.വി നഗറിലെ . പാലത്തിന് പൊതുമരാമത്ത് വകുപ്പിൻെറ സാങ്കേതിക അനുമതി ലഭിച്ചു. ഉടൻ കരാർ നടപടികളിലേക്ക് കടക്കും. ചെറുവത്തൂർ, കയ്യൂർ-ചീമേനി പഞ്ചായത്തുകളെ ബന്ധിപ്പിച്ച് മുട്ടോളി പുഴക്ക് കുറുകെ റോഡ് പാലം വേണമെന്ന നാട്ടുകാരുടെ ഏറെക്കാലത്തെ അഭിലാഷമാണ് യാഥാർഥ്യമാകുന്നത്. സാങ്കേതിക അനുമതി ലഭിച്ചതോടെ പാലം പ്രവൃത്തി ഉടൻ ആരംഭിക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ. 2016ൽ സംസ്ഥാന സർക്കാർ രാമൻചിറയിൽ റോഡ് പാലം നിർമിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും നടപടികൾ ഏറെ നീണ്ടുപോയി. ഇത് ഒരു ഘട്ടത്തിൽ നാട്ടുകാരുടെ പ്രതീക്ഷകൾക്ക് മങ്ങലേൽപിച്ചിരുന്നെങ്കിലും പ്രവൃത്തി അധികം വൈകില്ലെന്ന സൂചനയാണ് അധികൃതർ നൽകുന്നത്. പി.ഡബ്ല്യു.ഡി ബ്രിഡ്ജസ് വിഭാഗം അസിസ്റ്റൻറ് എൻജിനീയർ ഇ. സഹജൻ പ്രദേശം സന്ദർശിച്ച് പാലം കടന്നുപോകുന്ന സ്ഥലങ്ങൾ അടയാളപ്പെടുത്തി. ജലസേചന വകുപ്പ് നിലവിലുള്ള നടപ്പാലം നിലനിര്‍ത്തി തന്നെ തെക്കുഭാഗത്തായി 130 മീറ്റര്‍ നീളത്തിലും 11 മീറ്റര്‍ വീതിയിലുമാണ് പുതിയ പാലം വരുന്നത്. 24.75 കോടി രൂപ ചെലിൽ കിഫ്ബി സഹായത്തോടെയാണ് പാലം നിർമിക്കുക. ഇതിൽ 14.64 കോടി രൂപ പാലത്തിന് ബാക്കി അനുബന്ധ റോഡിനും സ്ഥലമേറ്റെടുക്കലിനുമാണ്. 60 മീറ്റർ സമീപന റോഡാണ് പാലത്തിൻെറ ഭാഗമായി നിർമിക്കുക. തേജസ്വിനി പുഴയോരം ചേർന്ന് തീരദേശ റോഡ് യാഥാർഥ്യമാകുന്നതോടെ രാമൻചിറ പാലം പ്രധാന ഗതാഗത മാർഗമാകും. പടം chr ramanchira നിർദിഷ്ട പാലം യാഥാർഥ്യമാകുന്ന രാമൻചിറ പ്രദേശം
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Oct 2020 11:58 PM GMT Updated On
date_range 2020-10-05T05:28:22+05:30രാമൻചിറ പാലം യാഥാർഥ്യമാകുന്നു
text_fieldsNext Story