ചെറുവത്തൂർ: യുട്യൂബിനെ ഗുരുവാക്കി എംബ്രോയ്ഡറിയിൽ ഹൂപ് ആർട്ട് എന്ന സാങ്കേതിക മികവ് വശമാക്കിയ ജുമാന ഇപ്പോൾ തിരക്കിലാണ്. പിലിക്കോട് ചന്തേരയിലെ മുഹമ്മദ് കുഞ്ഞി -കുഞ്ഞിബി ദമ്പതികളുടെ മകളായ ജുമാന ലോക്ഡൗൺ കാലത്താണ് കൈത്തൊഴിലിലൂടെ കരകൗശല നിർമാണം സ്വായത്തമാക്കിയത്. പിലാത്തറ സൻെറ് ജോസഫ്സ് കോളജിൽ നിന്നും ബി.ബി.എ പഠനം പൂർത്തിയാക്കിയ ജുമാനക്ക് ഇപ്പോൾ ഇത് വരുമാനമാർഗം കൂടിയാണ്. അറബിക് കാലിഗ്രഫി, പേപ്പർ ക്രാഫ്റ്റ്, ഗിഫിറ്റ് ഹാംപർ എന്നിവയാണ് പ്രധാനമായും ചെയ്യുന്നത്. എംബ്രോയ്ഡറി ഹൂപ് ആർട്ടിനാണ് ആവശ്യക്കാർ കൂടുതൽ. എംബ്രോയ്ഡറിക്കുവേണ്ടി എംബ്രോയ്ഡറി റിങ്, ഫാബ്രിക്, സൂചി, നൂൽ എന്നിവയടക്കം 150 രൂപ ചെലവുവരും. വലിയ ലാഭമില്ലാതെയാണ് ആവശ്യക്കാർക്ക് നൽകാറ്. ദിവസേന ഓർഡറുകൾ എത്തുന്നുെണ്ടന്ന് ജുമാന പറഞ്ഞു. കെഫി സിഗ്നേചർ എന്ന പേരിൽ ഇൻസ്റ്റഗ്രാമിൽ പേജുമുണ്ട്. പടം: chr Juamana1 2 ജുമാന എംബ്രോയ്ഡറി ഹൂപ് ആർട്ടിൽ
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Sep 2020 11:58 PM GMT Updated On
date_range 2020-10-01T05:28:43+05:30എംബ്രോയ്ഡറി വർക്കുമായി ജുമാന തിരക്കിലാണ്
text_fieldsNext Story