pdn covid books സഹോര പടന്ന പുറത്തിറക്കുന്ന കോവിഡ് പുസ്തകം പടന്ന: ചുരുങ്ങിയ കാലത്തിനിടക്ക് പടന്നയിലെ സാംസ്കാരിക രംഗത്ത് ശ്രദ്ധേയമായ ഇടപെടലുകൾ നടത്തിയ സഹോര സാംസ്കാരിക വേദി ലോക്ഡൗൺ കാലത്തെയും ക്രിയാത്മകമായി ഉപയോഗപ്പെടുത്തിയപ്പോൾ പുസ്തക പ്രേമികൾക്ക് ലഭിക്കുന്നത് മികച്ച ഒരു പുസ്തകം. സഹോരയുടെ പ്രസിദ്ധീകരണ വിഭാഗമായ സഹോര ബുക്സിൻെറ രണ്ടാമത് സംരംഭമായ കോവിഡ്കാലം - അനുഭവം വിചാരം വിചാരണ എന്ന പുസ്തകം കേന്ദ്ര സാഹിത്യ അക്കാദമി മുൻ സെക്രട്ടറി സച്ചിദാനന്ദൻ ഓൺലൈൻ വഴി പ്രകാശനം ചെയ്യും. കേരളത്തിൽ ആദ്യമായാണ് കോവിഡ് കാല അനുഭവ വിചാരങ്ങൾ ഉൾക്കൊള്ളിച്ച് ഒരു പുസ്തകം പുറത്തിറങ്ങുന്നത്. കേരളത്തിലെ പ്രമുഖ എഴുത്തുകാരായ കെ. സച്ചിദാനന്ദൻ, ടി. പത്മനാഭൻ, സി.വി. ബാലകൃഷ്ണൻ, ഡോ. ഖദീജ മുംതാസ്, ഇ.പി. രാജഗോപാലൻ, അംബികാസുതൻ മാങ്ങാട്, സുനിൽ പി. ഇളയിടം, എം.എൻ. കാരശ്ശേരി, ഡോ.വി. മുബാറക്, ഡോ.ശശി തരൂർ, ശിഹാബുദ്ധീൻ പൊയ്ത്തുംകടവ്, ഡോ.എ.എം. ശ്രീധരൻ, ഡോ. ജമീൽ അഹമ്മദ്, ഡോ.ശിബു ബി. എതിരൻ കതിരവൻ, സുറാബ്, ഡോ. ഷിംന അസീസ്, ഡോ.വി.പി.പി. മുസ്തഫ, ഡോ. രാജേഷ്, അനിൽ വള്ളത്തോൾ എന്നിവരെ കൂടാതെ സഹോര അംഗങ്ങളുടെയും സാധാരണക്കാരായ നാട്ടുകാരുടെയും കോവിഡ് രചനകളും കോവിഡിനെ അതിജയിച്ചവരുടെ അനുഭവങ്ങളും ഉൾക്കൊള്ളിച്ചിരിക്കുന്നു എന്നതാണ് ഈ പുസ്തകത്തിൻെറ പ്രത്യേകത. മാധ്യമപ്രവർത്തകനായ ജലീൽ പടന്നയും ഡോ.പി.സി. അഷ്റഫും ചേർന്ന് എഡിറ്റ് ചെയ്ത 392 പേജുള്ള പുസ്തകത്തിൻെറ പ്രീ ബുക്കിങ് ആരംഭിച്ചു. ഒക്ടോബർ രണ്ടിന് വെള്ളിയാഴ്ച വൈകീട്ട് നാലിന് പടന്ന തെക്കേപ്പുറം ഐ.സി.ടി കൺവെൻഷൻ സൻെററിൽ പ്രകാശനം നടക്കും.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Sep 2020 11:58 PM GMT Updated On
date_range 2020-09-28T05:28:03+05:30സഹോരക്കിത് അക്ഷരങ്ങൾ പൂത്ത കോവിഡ് കാലം
text_fieldsNext Story