Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightകാര്‍ഷിക ബില്ലിനെതിരെ...

കാര്‍ഷിക ബില്ലിനെതിരെ പോസ്​റ്റ്​ ഓഫിസുകള്‍ക്കു മുന്നില്‍ കോണ്‍ഗ്രസ് പ്രതിഷേധം

text_fields
bookmark_border
മാവുങ്കാല്‍: കര്‍ഷക പ്രക്ഷോഭങ്ങളെ അവഗണിച്ച് വന്‍കിട കോര്‍പറേറ്റുകള്‍ക്ക് നേട്ടമുണ്ടാക്കാന്‍ വേണ്ടി മാത്രം കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയതാണ് കാര്‍ഷിക ബില്ലെന്ന് മുന്‍ എം.എല്‍.എ കെ.പി. കുഞ്ഞിക്കണ്ണന്‍ പറഞ്ഞു. അജാനൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആനന്ദാശ്രമം പോസ്​റ്റ്​ ഓഫിസിനു മുന്നില്‍ നടന്ന പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡൻറ്​ സതീശന്‍ പരക്കാട്ടില്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡൻറ്​ ഡി.വി. ബാലകൃഷ്ണന്‍, ദിനേശന്‍ മൂലക്കണ്ടം, എന്‍.വി. അരവിന്ദാക്ഷന്‍ നായര്‍, ക്രസൻറ്​ മുഹമ്മദ് കുഞ്ഞി, ശ്രീനിവാസന്‍ മഡിയന്‍, നാരായണന്‍ മൂലക്കണ്ടം തുടങ്ങിയവര്‍ നേതൃത്വം നല്‍കി. രാജപുരം: കള്ളാര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ രാജപുരം പോസ്​റ്റ്​ ഓഫിസിനു മുന്നില്‍ നടത്തിയ ധര്‍ണ കെ.പി.സി.സി അംഗം മീനാക്ഷി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ്​ വി. കുഞ്ഞിക്കണ്ണന്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡൻറ്​ ബാബു കദളിമറ്റം, ടി.കെ. നാരായണന്‍, എച്ച്. വിഘ്‌നേശ്വര ഭട്ട്, വി.കെ. രാധാമണി, പി.സി. തോമസ്, എം.എം. സൈമണ്‍, വി.കെ. ബാലകൃഷ്ണന്‍, വിനോദ് മുണ്ടമാണി, ബി. അബ്​ദുല്ല, സിജോ ടി. ചാമക്കാല എന്നിവര്‍ സംസാരിച്ചു. മണ്ഡലം സെക്രട്ടറിമാരായ സജി പ്ലാച്ചേരി സ്വാഗതവും റോയ് ആശാരികുന്നേല്‍ നന്ദിയും പറഞ്ഞു. ഭീമനടി: വെസ്​റ്റ്​ എളേരി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഭീമനടി പോസ്​റ്റ്​ ഓഫിസിനു മുന്നില്‍ സംഘടിപ്പിച്ച ധര്‍ണ ഡി.സി.സി വൈസ് പ്രസിഡൻറ്​ പി.ജി. ദേവ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ്​ ജോയ് കിഴക്കരക്കാട്ട് അധ്യക്ഷത വഹിച്ചു. എ.സി. ജോസ്, ജി. മുരളി മാസ്​റ്റര്‍, ജേക്കബ് ജോസഫ്, അന്നമ്മ മാത്യു, രാജേഷ് തമ്പാന്‍, അഗസ്​റ്റിന്‍ മണലേല്‍, മാത്യു വര്‍ക്കി, ബിജു ഏലിയാസ്, പി.കെ. രവി, സവിത സുരേഷ്, പി.ടി. ജോസഫ്, എ.ജെ. ഷാജി, ഷെരീഫ് വാഴപ്പള്ളി, എന്‍.സി. മാധവന്‍, ഫിലിപ്പോസ് എന്നിവര്‍ സംസാരിച്ചു. bheemanadi വെസ്​റ്റ്​ എളേരി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഭീമനടി പോസ്​റ്റ്​ ഓഫിസിനു മുന്നില്‍ സംഘടിപ്പിച്ച ധര്‍ണ പി.ജി. ദേവ് ഉദ്ഘാടനം ചെയ്യുന്നു rajapuram കള്ളാര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി രാജപുരം പോസ്​റ്റ്​ ഓഫിസിന് മുന്നില്‍ നടത്തിയ ധര്‍ണ മീനാക്ഷി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു mavungal അജാനൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രതിഷേധ സമരം കെ.പി. കുഞ്ഞിക്കണ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story