വെള്ളം കയറിയ പ്രദേശങ്ങൾ സന്ദർശിച്ചു നീലേശ്വരം: മഴയിൽ തേജസ്വിനി പുഴ കരകവിഞ്ഞ് വെള്ളം കയറിയ നീലായി, പാലായി, ചാത്തമത്ത്, പോടോതുരുത്തി, ചെചമ്മാക്കര, മുണ്ടേമ്മാട് എന്നീ പ്രദേശങ്ങൾ മുൻ ലോക്സഭ അംഗം പി. കരുണാകരനും നീലേശ്വരം നഗരസഭ സംഘവും സന്ദർശിച്ചു. പാലായിവയലും പൊടോതുരുത്തി വയലും ചാത്തമത്ത് വയലും വെള്ളത്തിനടിയിലായി നെൽകൃഷി പാടെ നശിച്ചിരുന്നു. നീലായി പാലായി പ്രദേശത്ത് വൻതോതിൽ കരയിടിച്ചിലും സംഭവിച്ചിരുന്നു. നഗരസഭ ചെയർമാൻ പ്രഫ. കെ.പി. ജയരാജൻ, വൈസ് ചെയർപേഴ്സൻ വി. ഗൗരി, സ്ഥിരം സമിതി അധ്യക്ഷന്മാരായ തോട്ടത്തിൽ കുഞ്ഞിക്കണ്ണൻ, പി.എം. സന്ധ്യ, പി.പി. മുഹമ്മദ് റാഫി, കൗൺസിലർമാരായ സി.സി. കുഞ്ഞിക്കണ്ണൻ, കെ.വി. സുധാകരൻ, കെ.വി. രാധ, കെ.വി. ഉഷ, പി.കെ. രതീഷ് എന്നിവരാണ് നഗരസഭ സംഘത്തിലുണ്ടായിരുന്നത്. വിളനാശം സംഭവിച്ചവർക്കും കരയിടിച്ചിൽ മൂലം നാശനഷ്ടങ്ങൾ സംഭവിച്ചവർക്കും അർഹമായ നഷ്ടപരിഹാരം നൽകണമെന്ന് കൃഷി വകുപ്പിനോടും റവന്യൂ വകുപ്പിനോടും ഇറിഗേഷൻ വകുപ്പിനോടും സംഘം അഭ്യർഥിച്ചു. mazhakeduthi. മഴക്കെടുതിമൂലം നാശം സംഭവിച്ച സ്ഥലം നഗരസഭ അധികൃതർ സന്ദർശിക്കുന്നു
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Sep 2020 11:58 PM GMT Updated On
date_range 2020-09-22T05:28:36+05:30വെള്ളം കയറിയ പ്രദേശങ്ങൾ സന്ദർശിച്ചു
text_fieldsNext Story