Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightകാര്യാട് കൊറഗ കോളനിയിൽ...

കാര്യാട് കൊറഗ കോളനിയിൽ മൂന്നു കുടുംബങ്ങൾ ഇരുട്ടിൽ

text_fields
bookmark_border
ബദിയടുക്ക: കാര്യാട് കൊറഗ കോളനിയിലെ മൂന്നു കുടുംബങ്ങൾ ഇരുട്ടിലായിട്ട്​ ആറു മാസമായി. ബദിയടുക്ക പഞ്ചായത്തിലെ അഞ്ചാം വാർഡിൽപെടുന്ന കാര്യാട് കോളനിയിലെ ചെനിയ, സുന്ദര, കമള എന്നിവരുടെ കുടുംബങ്ങളുടെ വീടി​ൻെറ വൈദ്യുതിയാണ് പെർള സെക്​ഷൻ ഓഫിസ് അധികൃതർ കട്ട് ചെയ്തത്. മിനിമം ചാർജ് 80 രൂപ വെച്ചാണ്​ പണം അടച്ചുവന്നിരുന്നത്. എന്നാൽ, അടക്കേണ്ട തുക 2000ത്തിനു മുകളിൽ വന്നതോടെ കഴിയാതെവന്നു. ഇതോടെ അധികൃതർ മീറ്റർ അഴിച്ചുകൊണ്ടുപോകുകയായിരുന്നു. ഇപ്പോൾ വിളക്ക് ചിമ്മിനി മാത്രമാണ് ആശ്രയം. കോളനിയിൽ 17 വീടുകളാണുള്ളത്. തൊഴിലില്ലാത്തതിനാൽ വൈദ്യുതി ബോർഡിലേക്ക് അടക്കേണ്ട പണം കണ്ടെത്താനും കഴിഞ്ഞി​െല്ലന്ന് ഇവർ പറയുന്നു. കനത്ത മഴയിൽ ഇരുട്ടുമൂലം ഭീതിയോടെയാണ് ഈ കുടുംബം കഴിയുന്നത്. ഇവരുടെ പ്രശ്​നം ബന്ധപ്പെട്ട ഓഫിസിലും പഞ്ചായത്തിലും റിപ്പോർട്ട് ചെയ്തതായി കോളനി പ്രമോട്ടർ ​ഗോപാലൻ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story