Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasaragodchevron_rightപുല്ലൂർ ഗവ. യു.പി...

പുല്ലൂർ ഗവ. യു.പി സ്കൂൾ കെട്ടിടത്തിന് ശിലയിട്ടു

text_fields
bookmark_border
കാഞ്ഞങ്ങാട്​: മികവി​ൻെറ പാതയിൽ മുന്നേറുന്ന പുല്ലൂർ ഗവ.യു.പി സ്കൂളിന് പുതിയ കെട്ടിടമൊരുങ്ങുന്നു. കെ. കുഞ്ഞിരാമൻ എം.എൽ.എയുടെ ഇടപെടലിനെ തുടർന്ന് പൊതുവിദ്യാഭ്യാസ വകുപ്പാണ് ഒരുകോടി രൂപ അനുവദിച്ചത്. എട്ട് ക്ലാസ് മുറികളുള്ള ഇരുനില കെട്ടിടമാണ് പണിയുന്നത്. കോവിഡ് ചട്ടങ്ങൾ പാലിച്ച് ശിലാസ്​ഥാപന ചടങ്ങ് നടന്നു. കെ. കുഞ്ഞിരാമൻ എം.എൽ.എ കെട്ടിടത്തി​ൻെറ ശിലാസ്ഥാപനം നടത്തി. പഞ്ചായത്ത് പ്രസിഡൻറ് ശാരദ എസ്.നായർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. എക്സിക്യൂട്ടിവ് എൻജിനീയർ സി.ജെ. കൃഷ്ണൻ റിപ്പോർട്ട് അവതരിപ്പിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി. കൃഷ്ണൻ, ടി. ബിന്ദു, ബി.വി.വേലായുധൻ, കെ. ബിന്ദു, കെ. സീത, ബേക്കൽ എ.ഇ.ഒ കെ. ശ്രീധരൻ, പ്രഥമാധ്യാപകൻ വി.വി. പ്രഭാകരൻ, എ. ഷാജി തുടങ്ങിയവർ സംസാരിച്ചു. pullur പുല്ലൂർ ഗവ.യു.പി സ്കൂളിനായി നിർമിക്കുന്ന കെട്ടിടം ശിലാസ്​ഥാപനം കെ. കുഞ്ഞിരാമൻ എം.എൽ.എ നിർവഹിക്കുന്നു
Show Full Article
TAGS:
Next Story