പടന്ന: മുട്ടക്ക് അടിക്കടി വില മുകളിലോട്ട്. 5.30 രൂപയായിരുന്നു കഴിഞ്ഞ ദിവസത്തെ മൊത്തവില. അഞ്ചരയും ആറുമൊക്കെയാണ് ചില്ലറവിൽപന. വളരെ അപൂർവമായാണ് മുട്ടയുടെ വില അഞ്ചിനു മുകളിൽ കടക്കാറ്. തമിഴ്നാട്ടിലെ നാമക്കലിൽനിന്നാണ് പ്രധാനമായും കേരളത്തിലേക്ക് മുട്ട എത്തുന്നത്. മുട്ടവില ഉയരാനുള്ള കാരണം കൃത്യമായി അറിവായിട്ടില്ല. ഉൽപാദനക്കുറവാണ് കാരണമെന്ന് വ്യാപാരികൾ പറയുന്നു. അതോടൊപ്പം കർണാടകയിൽനിന്ന് മുട്ടകൾ വരാത്തതും വില കൂടാൻ കാരണമായതായി പറയുന്നു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Sep 2020 11:59 PM GMT Updated On
date_range 2020-09-15T05:29:04+05:30മുട്ട വില മുകളിലോട്ട്
text_fieldsNext Story