കുമ്പള: കൊടിയമ്മയിൽ മരപ്പണിശാലക്ക് തീപിടിച്ച് മരങ്ങൾ കത്തിനശിച്ചു. ബംബ്രാണ മാക്കൂറിലെ രാകേഷിൻെറ ഉടമസ്ഥതയിലുള്ള മരപ്പണിശാലക്കാണ് തിങ്കളാഴ്ച വെളുപ്പിന് തീപിടിച്ചത്. പ്ലാവ് കൊണ്ടുള്ള രണ്ട് വലിയ വാതിലുകളും മര ഉരുപ്പടികളും പണിസാമഗ്രികളുമാണ് കത്തിനശിച്ചത്. രാത്രി മൂന്നുമണിയോടെ ഈവഴി വന്ന യാത്രക്കാരാണ് പണിശാലയിൽനിന്നും പുക ഉയരുന്നതുകണ്ട് വിവരം നാട്ടുകാരെയും പൊലീസിനെയും അറിയിച്ചത്. അഗ്നിശമന സേനയെത്തിയാണ് തീയണച്ചത്. വൈദ്യുതി ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് കരുതുന്നു. തൊട്ടടുത്ത മുറികളിൽ വിവിധ സ്ഥലങ്ങളിൽ നിന്നും കൊണ്ടുവന്ന കട്ടില, ജനൽ തുടങ്ങി പതിനാലുലക്ഷത്തോളം രൂപയുടെ മരങ്ങൾ യാത്രക്കാരുടെ തക്കസമയത്തെ ഇടപെടൽകൊണ്ട് തീപടരാതെ അവശേഷിച്ചു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Sep 2020 11:59 PM GMT Updated On
date_range 2020-09-15T05:29:04+05:30കൊടിയമ്മയിൽ മരപ്പണിശാലക്ക് തീപിടിച്ചു; നാലുലക്ഷം രൂപയുടെ നഷ്ടം
text_fieldsNext Story