ചെറുവത്തൂർ: പ്രതിഷേധങ്ങളും സമരവും നിറഞ്ഞ് കുട്ടമത്ത് ഭവനം. പുരോഗമന കലാസാഹിത്യ സംഘം ജില്ല സെക്രട്ടറിയായ ജയചന്ദ്രൻ കുട്ടമത്തിൻെറ വീട്ടുമുറ്റമാണ് ഓരോ ദിവസവും വ്യത്യസ്തങ്ങളായ സമരപരിപാടികൾക്ക് വേദിയാകുന്നത്. കോവിഡിനെ തുടർന്ന് പൊതുയോഗങ്ങൾ വിലക്കിയപ്പോൾ കുടുംബാംഗങ്ങളെ അണിനിരത്തി ഇരുതോളം പരിപാടികളാണ് ഈ വീട്ടിൽ നടന്നത്. ഇതിൽ പ്രതിഷേധ സമരങ്ങൾ മാത്രം പത്തോളവും. എൽ.ഐ.സി ഓഹരിവിൽപനക്കെതിരെ ജീവനക്കാർ നടത്തിയ വീട്ടുമുറ്റ സത്യഗ്രഹമാണ് അവസാനമായി അരങ്ങേറിയ സമരം. എൽ.ഐ.സി ജീവനക്കാരനായ ജയചന്ദ്രനൊപ്പം ഭാര്യ ദേവി സ്മിത, മക്കളായ എം.ടി. സിദ്ധാർഥ്, ആദിത്യൻ എന്നിവരും ഈ സമരത്തിൽ പങ്കാളികളായി. കാസർകോട് മെഡിക്കൽ കോളജ് അനുവദിക്കണമെന്നാവശ്യപ്പെട്ട സമരത്തിനും സാഹിത്യപരമായ വിവിധ പരിപാടികൾക്കും ജയചന്ദ്രനിലൂടെ വീട്ടുമുറ്റം വേദിയായി.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Sep 2020 11:59 PM GMT Updated On
date_range 2020-09-13T05:29:22+05:30വീട്ടുമുറ്റം സമരവേദിയാകുന്നു
text_fieldsNext Story