Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightലാറ്ററൽ എൻട്രി...

ലാറ്ററൽ എൻട്രി പ്രവേശനം

text_fields
bookmark_border
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് സ്വാമി നിത്യാനന്ദ പോളിടെക്‌നിക് കോളജില്‍ ലാറ്ററല്‍ എന്‍ട്രി വഴിയുള്ള പ്രവേശനം സെപ്റ്റംബര്‍ 15ന് രാവിലെ 10 മുതല്‍ കൗണ്‍സലിങ്​ വഴിയായി നടത്തുമെന്ന് പ്രിന്‍സിപ്പൽ അറിയിച്ചു. പ്രവേശനത്തിനുള്ള റാങ്ക് ലിസ്​റ്റ്​ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർഥികള്‍ ജനറല്‍ റാങ്ക് 60 വരെയുള്ളവര്‍ പത്തുമണിക്കുള്ളിലും 61 മുതല്‍ 120 വരെ റാങ്കുള്ളവര്‍ 11 മണി മുതല്‍ 12 മണിവരെയും രജിസ്​റ്റര്‍ ചെയ്യണം. റിസർവേഷന്‍ വിഭാഗത്തില്‍പെടുന്നവരില്‍ മുസ്​ലിം വിഭാഗം 83ാം റാങ്ക്, ഒ.ബി.സി 10ാം റാങ്ക്, ഈഴവ 75ാം റാങ്ക്, ലാറ്റിന്‍ കത്തോലിക്കരില്‍ റാങ്ക് ലിസ്​റ്റിൽപെട്ട മുഴുവന്‍ പേരും, വിശ്വകര്‍മ 100 റാങ്ക്, എസ്.സി, എസ്.ടി വിഭാഗം റാങ്ക് ലിസ്​റ്റിൽപെട്ട മുഴുവന്‍ പേരും കൂടാതെ ഐ.ടി.ഐ/കെ.ജി.സി.ഇ വിഭാഗത്തിൽപെട്ടവര്‍ 50 റാങ്ക് വരെയും അന്നേ ദിവസം രാവിലെ 10 മണിക്കുള്ളില്‍ രജിസ്​റ്റര്‍ ചെയ്യണം. എസ്.സി/എസ്.ടി വിഭാഗത്തിൽപെട്ടവര്‍ക്ക് ഫീസിളവ് ഉണ്ടാവും. മറ്റു വിഭാഗത്തിൽ​െപട്ടവര്‍ 15330 രൂപ ഫീസ് പ്രവേശന സമയത്ത് അടക്കണം. എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കുകയും വേണം. ഇലക്‌ട്രോണിക്‌സ് ആൻഡ്​​ കമ്യൂണിക്കേഷന്‍ സ്വാശ്രയ കോഴ്‌സ് റാങ്ക് ലിസ്​റ്റില്‍പെട്ടവര്‍ സെപ്​റ്റംബര്‍ 17ന് രാവിലെ പത്ത് മണിക്ക് രജിസ്​റ്റര്‍ ചെയ്യണം. പ്രവേശന സമയത്ത് 41700 രൂപ ഫീസ് അടക്കുന്നതോടൊപ്പം എല്ലാ അസ്സല്‍ രേഖകളും ഹാജരാക്കണം. ഫോൺ: 04672203110, 9495388844, 9497606964.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story